You are Here : Home / USA News

ഒക്കലഹോമയില്‍ ഫ്ലു മരണം 68 : കഴിഞ്ഞ ആഴ്ച മാത്രം 10 മരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 06, 2015 12:42 hrs UTC

ഒക്കലഹോമ . സമീപ കാലങ്ങളില്‍ സംഭവിച്ചിട്ടില്ലാത്തവിധം ഈ ഫ്ലു സീസണില്‍ ഒക്കലഹോമയില്‍ 68 പേര്‍ ഫ്ലു വൈറസ് ബാധിച്ചു മരിച്ചതായിസംസ്ഥാന ആരോഗ്യ വകുപ്പ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച മാത്രം 10 പേരാണ് മരിച്ചത്. മരിച്ചവരില്‍ 75 ശതമാനവും 65 വയസിനു മുകളിലുളളവരാണ്. ഫ്ലു വൈറസ് ബാധയെ തുടര്‍ന്നുളള ശ്വാസകോശ രോഗങ്ങള്‍ക്ക് നാലുവയസിനു താഴെ 141 കുട്ടികള്‍ ഉള്‍പ്പെടെ 1652 പേരാണ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഫെബ്രുവരിയോടെ ഫ്ലു വൈറസിന്‍െറ ശക്തി കുറയുകയാണ് പതിവെങ്കിലും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫ്ലു വൈറസ് വീണ്ടും ശക്തി പ്രാപിക്കുന്നു എന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുവരേയും ഫ്ലു വാക്സിനേഷന്‍ എടുക്കാത്തവര്‍ അടുത്തുളള ഹെല്‍ത്ത് സെന്ററുകളില്‍ നിന്നോ, ഫാര്‍മസികളില്‍ നിന്നോ പ്രതിരോധ കുത്തിവെയ്പുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.