ഷിക്കാഗോ: ഷിക്കാഗോ ക്നാനായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സീനിയര്‍ സിറ്റിസണ്‍ കുടുംബകൂട്ടായ്മയും, താങ്ക്സ് ഗിവിംഗ് ഡിന്നറും നടത്തുന്നു. നവംബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കുടുംബകൂട്ടായ്മയില് വിവിധ കലാപരിപാടികള്‍, സെമിനാര്‍, ചര്‍ച്ചാ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണെന്ന് കെ.സി.എസ്. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.
സീനിയര്‍ സിറ്റിസണ്‍ ഫോറം കോഡിനേറ്ററുമാരായ ജേക്കബ് പുല്ലപ്പള്ളി, ജേക്കബ് മണ്ണാര്‍കാട്ടില്‍, ജോര്‍ജ് പുതുശ്ശേരി എന്നിവര്‍ ഭക്ഷണ പാചകത്തിനു നേതൃത്വം കൊടുക്കും. കെ.സി.എസ്. ഭാരവാഹികളായ ജെസ്മോന് പുറമഠത്തില്‍, ജൂബി വെന്നലശ്ശേരി, ബാബു തൈപ്പറമ്പില്‍, ജെസ്റ്റിന് തെങ്ങനാട്ട്, നിയുക്ത കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി എന്നിവര്‍ ആഘോഷപരിപാടിയില്‍ സംബന്ധിക്കുന്നതാണ്. എല്ലാ സീനിയര്‍ സിറ്റിസണ്‍ അംഗങ്ങളും ആഘോഷപരിപാടിയില്‍ സംസഹകരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജൂബി വെന്നലശ്ശേരി അറി
Comments