ന്യൂയോര്‍ക്ക്: സീഫോര്‍ഡ് സി.എസ്.ഐ ചര്‍ച്ചിന്റെ 2014 വര്‍ഷത്തെ റിട്രീറ്റ് ന്യൂജേഴ്സി ലിബെന്സണ് റിട്രീറ്റ് സെന്ററില്‍ വെച്ച് 2014 ഓഗസ്റ്റ് 15 വെള്ളി മുതല്‍ 17 ഞായര്‍ വരെ നടത്തപ്പെടും. ഫാ. ഏബ്രഹാം ലൂക്കോസ് (വികാരി, സെന്റ് ജോണ്‍സ് സീറോ മലങ്കര ചര്‍ച്ച് & ബിഷപ് സെക്രട്ടറി), റവ. പോള്‍ രാജന് (ക്രൈസ്റ്റ് ചര്‍ച്ച്, ടാപ്പന്‍) എന്നിവര്‍ വിഷയാവതരണങ്ങള്‍ നിര്‍വഹിക്കും. യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം സെഷനുകള്‍ ക്രമീകരിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. സാമുവേല്‍ ഉമ്മന്‍ (വികാരി) 516 342 9879, ജസ്വിന് സാമുവേല്‍ (കണ്‍വീനര്‍) 917 603 2631, മാത്യു ജോഷ്വാ (സെക്രട്ടറി) 718 343 0435 എന്നിവരുമായി ബന്ധപ്പെടുക.
Comments