ഒക്കലഹോമ സിറ്റി: സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ സന്ണ്ടേ സ്കൂള്‍ ബില്‍ഡിങ്ങിന്റെ ധനശേഖരണത്തോടനുബന്ധിച്ചു വിരല്‍ തുംബില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസി നയിക്കുന്ന ഡിവോഷണല്‍ മുസിക് പ്രോഗ്രാം `സ്നേഹസംഗീതം 2014' ജുണ് 13-ന്വെള്ളിയാഴ്ച വൈകിട്ടു 6:30 മുതല്‍ 3700 N. Walker, Oklahoma City, OK 73118 യിലുള്ള 1000-ല്‍ പരം പേര്‍ക്കിരിക്കാവുന്ന ഫസ്റ്റ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ചു നടത്തപ്പെടുന്നു.
കീബോര്‍ഡില്‍ സംഗീതവിസ്മയം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസിക്കൊപ്പം ഈണമേറിയ ഗാനങ്ങളീലൂടെ മലയാളികളുടെ പ്രിയങ്കരനായ ബിനോയി ചാക്കോ, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റ്രീ, അമൃതാ സൂപ്പര്‍ സ്റ്റാര്‍ സിങ്ങര്‍ വിജയീ ജോബ് കുര്യന്, സൗത്ത് ഇന്ത്യന്‍ പിന്നണി ഗായിക സിസിലി എബ്രഹാം എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിക്കും. ജോസി ജോസ് (ഗിറ്റാര്‍), നിര്‍മല്‍ സേവ്യര്‍ (ഡ്ര്ംസ്), ഷോമി ഡേവിസ് (പെര്‍കഷന്‍) ജോസ് ആലപ്പുഴ (ഫ്ളുട്ട്/സാക്സഫോണ്) എന്നീ പ്രഗത്ഭ കലാകാരന്മാരാണ് പിന്നണിയില്‍ അണിനിരക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപെടുക: റെജി വര്‍ഗീസ് (405)250-5342, ജോബിന് മത്തായി (405)618-7546, സി എം വര്‍ഗീസ് (405)219-5057, ജോസ് ജോണ്‍(405)728-3482, അലക്സ് വര്‍ഗീസ്(405)314-7958, ജോബി ജോസഫ് (405-819-4097), ജോബിഷ് ജോയ് (405)887-0594, പി കെ ജോണ്സന്(405)728-4812, പോള്‍ വര്‍ക്കി(405)496-5714.
വളരെ കുറച്ചു മെംബേര്‍സ് മാത്രമുള്ള സെന്റ് ജോര്‍ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ചിനു വേണ്ടിയുള്ള സണ്‍ഡേ സ്കൂള്‍ ബില്‍ഡിങ്ങിന്റെ ഈ ഫണ്ടു റെയ്സിങ്ങില്‍ എല്ലാ ഒക്ലഹോമ മലയാളികളുടേയും സഹായ സഹകരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Comments