ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന 56 ചീട്ടുകളി മത്സരം ഈവര്‍ഷവും ഭംഗിയായി നടത്തപ്പെട്ടു. മാപ്പിന്റെ ദീര്‍ഘകാല അംഗമായിരുന്ന പരേതനായ ഡി.വൈ.എസ്.പി പോള്‍ വര്‍ക്കി മെമ്മോറിയല്‍ എവര്‍ റോളിംഗ് ടൂര്‍ണമെന്റിന്റെ ഈവര്‍ഷത്തെ ജേതാക്കളായി ന്യൂജേഴ്സി ടീം തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 10-ന് ശനിയാഴ്ച രാവിലെ ഫിലാഡല്‍ഫിയയിലെ മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ എന്നീ സ്ഥലങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ പങ്കെടുത്തു.
പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ മാപ്പ് വൈസ് പ്രസിഡന്റ് തോമസ് എം. ജോര്‍ജ് എം.സിയായിരുന്നു. പ്രസിഡന്റ് സാബു സ്കറിയ എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. രാവിലം മുതലുള്ള ഭക്ഷണ ക്രമീകരണങ്ങളും മറ്റും മാപ്പ് ട്രഷററും ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാനുമായ ജോണ്സണ് മാത്യുവിനോടൊപ്പം ജോണ്സണ് ജോര്‍ജ്, തോമസ് എം. ജോര്‍ജ്, ബിനു ജോസഫ്, ബാബു തോമസ്, ബിനു പോള്‍, അലക്സ് അലക്സാണ്ടര്‍, ഐപ് മാരേട്ട്, യോഹന്നാന് ശങ്കരത്തില്‍, ഫിലിപ്പ് ജോണ്‍ എനമ്നിവര് നയിച്ചു. വാശിയേറിയ മത്സരം രാത്രി 12 മണിക്ക് പര്യവസാനിച്ചു.
ഒന്നാം സമ്മാനം: സണ്ണി വാളിപ്ലാക്കല്‍ (ക്യാപ്റ്റന്‍), ജോണ്‍ ഇലഞ്ഞിക്കല്‍, തങ്കച്ചന് (ന്യൂജേഴ്സി).
രണ്ടാം സമ്മാനം: സാബു വര്‍ഗീസ് (ക്യാപ്റ്റന്‍), ജോണ്സണ് മാത്യു, സാബു സ്കറിയ (ഫിലാഡല്‍ഫിയ).
മൂന്നാം സമ്മാനം: ജോണ്സണ് ഫിലിപ്പ് (ക്യാപ്റ്റന്‍), ബോബി വര്‍ഗീസ്, ശ്രീകുമാര്‍ (ന്യൂജേഴ്സി).
നാലാം സമ്മാനം: ഷാജി തോമസ് (ക്യാപ്റ്റന്‍), ദിലീപ് വര്‍ഗീസ്, ടോം തോമസ് (ന്യൂയോര്‍ക്ക്).
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും യോഹന്നാന് ശങ്കരത്തില്‍, അനിയന് ജോര്‍ജ്, ഐപ്പ് മാരേട്ട്, തോമസ് എം. ജോര്‍ജ്, ജോണ്സണ് മാത്യു, ഫിലിപ്പ് ജോണ്‍ എന്നിവരും ടൂര്‍ണമെന്റ് സ്പോണ്‍സറും പോള്‍ വര്‍ക്കിയുടെ മകനുമായ ബിനു പോള്‍ എവര്‍ റോളിംഗ് ട്രോഫിയും സമ്മാനിച്ചു. ടൂര്‍ണമെന്റ് ചെയര്മാന് ജോണ്സണ് മാത്യു എല്ലാവര്ക്കും നന്ദി അറിയിച്ചു.
Comments