ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ മാര്‍ത്തോമ്മാ ദേവാലയത്തിലെ കുട്ടികള്‍ക്കായി മലയാളം പഠന ക്ലാസ്സ് ആരംഭിച്ചു. മെയ് 25 തീയതി ഞായറാഴ്ച ആരാധനയ്ക്കുശേഷം കൂടിയ യോഗത്തില്‍ വെച്ച് ഷിക്കാഗോയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്ക്കാരിക നായകനും എഴുത്തുകാരനുമായ ഡോ.റോയി.പി.തോമസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.
ഷിക്കാഗോ മാര്‍ത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് റവ.ഡാനിയേല്‍ തമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് എത്തിയ ഏവരെയും യുവജനസഖ്യം സെക്രട്ടറി ബെന്നി പരിമണം സ്വാഗതം ചെയ്തു. മലയാളം ക്ലാസ്സിന്റെ ക്രമീകരണങ്ങളെപ്പറ്റി ഷിജി അലക്സ് വിശദീകരിച്ചു. ക്ലാസ്സിന്റെ പ്രധാന അധ്യാപകനായ തോമസ് മാത്യൂ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പ്രൗഢ ഗംഭീരമായ മീറ്റിംഗില്‍ പങ്കെടുത്ത ഏവര്‍ക്കും കണ്‍വീനര്‍ ജോജി.സി. എബ്രഹാം നന്ദി രേഖപ്പെടുത്തി.
ബെന്നി പരിമണം
Comments