ഫ്ളോറിഡ: പ്രശസ്ത സിനിമാ-സീരിയല്‍ താരങ്ങളായ മുകേഷ്-ജഗദീഷ് ടീം നയിക്കുന്ന `കേരളാ എക്സ്പ്രസ്' മെഗാഷോ സൗത്ത് ഫ്ളോറിഡയിലെ ബോക്കാ റാറ്റന്‍ ഒളിമ്പിക് ഹൈറ്റ്സ് പെര്‍ഫോമിംഗ് ആര്‍ട്സ് തീയേറ്ററില്‍ (20101 Lyons Road, Boca Raton, FL 33434) വെച്ച് മെയ് 26-ന് തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടത്തുന്നതാണ്.
കേരളാ അസോസിയേഷന് ഓഫ് പാം ബീച്ചിന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിക്കുന്ന ഈവര്‍ഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോയെന്ന് ഖ്യാതിനേടിയ ഈ പ്രോഗ്രാമില്‍ പ്രശസ്ത സിനിമാ നടി മീരാനന്ദന്, ഏഷ്യാനെറ്റ് സ്റ്റാര്‍സിംഗര്‍ നജീം അര്‍ഷാദ് എന്നിവരും കോമഡി സ്റ്റാര്‍ പരിപാടിയിലെ മികച്ച താരനിരയും പങ്കെടുക്കും.
കേരളാ അസോസിയേഷന് ഓഫ് പാംബീച്ച് ഭാരവാഹികള്‍ സൗത്ത് ഫ്ളോറിഡയിലെ എല്ലാ കലാസ്നേഹികളേയും `കേരളാ എക്സ്പ്രസ്' മെഗാഷോയിലേക്ക് സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എ.പി.ബി പ്രസിഡന്റ് ലൂക്കോസ് പൈനുങ്കല്‍ (561 271 6888), സെക്രട്ടറി ജോണി തട്ടില്‍ (561 628 8707), ട്രഷറര്‍ മാത്യു തോമസ് (561 373 9230).
Comments