കേരള ക്ലബിന്റെ ബെസ്റ്റ് ആക്ടേഴ്സ് സ്റ്റേജ് ഷോ വന്‍ വിജയമായി
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Tuesday, May 20, 2014 09:55 hrs UTC
ഡിട്രോയ്റ്റ്: മിഷിഗണിലെ ആദ്യ മലയാളി സംഘടനയായ ദി കേരള ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ചാരിറ്റി പ്രോഗ്രാം ആയ ബെസ്റ്റ് ആക്ടേഴ്സ് ഇന്‍ യു എസ് എ, സംഘടന പാടവം കൊണ്ടു ശ്രദ്ധേയമായി. കാണികളെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടു പ്രശസ്ത സിനിമാ താരം ഹരി ശ്രീ അശോകന്റെയും കൂട്ടരുടെയും കോമഡി സ്കിറ്റുകള്ക്കൊപ്പം കര്ണ്ണത്തിനിംബകരമായ നൊസ്റ്റാല്‍ജിക്ക് ഗാനങ്ങളും അര്‍ച്ചനയുടെ നേത്രുത്വത്തില്‍ നൃത്ത്വങ്ങളും കൂടി ആയപ്പോള്‍ പരിപാടികള്‍ അരങ്ങു തകര്‍ത്തു. മനോജ് ഗിന്നസ്സണു പരിപാടികള്‍ സംവിധാനം ചെയ്തത്. മെയ് 10 ആം തീയതി വാറെനിലെ ഫിറ്റ്സ്ജെറാള്‍ഡ് സ്കൂള്‍ ഓഡിട്ടോറിയത്തില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെട്ടത്.
മറ്റൊരു പ്രത്യേകത ഈ ചടങ്ങില്‍ വച്ചു കേരള ക്ലബ്ബിന്റെ പീരിയോടിക്കലായ കേരളൈറ്റിന്റെ പ്രകാശനവും നടത്തി. മലയാള ഭാഷയെയും നാടിനെയും സ്നേഹിക്കുന്ന കേരള ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ ഹരി ശ്രീ അശോകന് മുക്തകണ്ടം പ്രശംസിച്ചു.
രമ്യ അനില്‍ കുമാര്‍ പ്രസിഡന്റും സുഭാഷ് രാമചന്ദ്രന് സെക്രട്ടറിയും ജൈസണ് ജോസ് ട്രഷററും ആയ ഭരണ സമിതിയാണ് പരിപാടിക്കള്‍ക്ക് നേത്രുത്വം നല്‍കിയത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രമ്യ അനില്‍കുമാര്‍ : 248 219 1805
സുഭാഷ് രാമചന്ദ്രന് : 248 494 1825
Comments