സെപ്റ്റംബര്‍ 11 മെമ്മോറിയില്‍ മ്യൂസിയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Monday, May 19, 2014 09:34 hrs UTC
ന്യൂയോര്‍ക്ക് : ദീര്ഘനാളുകളിലെ കാത്തിരിപ്പിനുശേഷം 2001 സെപ്റ്റംബര്‍ 11ന് നടന്ന ഭീകരാക്രമണ സ്മരണകളെ തൊട്ടുണര്‍ത്തുന്ന മെമ്മോറിയില്‍ മ്യൂസിയം മെയ് 15 വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രാഷ്ട്രത്തിനായി സമര്‍പ്പിച്ചു.
രാഷ്ട്രത്തിന്റെ ഐക്യത്തിനോ, അഖണ്ഡതയ്ക്കോ ഭീകരുടെ ആക്രമണം ഒരു വിധത്തിലും ഭീഷിണിയുയര്ത്തുവാന് അനുവദിക്കില്ലെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത സമര്‍പ്പണചടങ്ങില്‍ പ്രസിഡന്റ് ഒബാമ അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മൂവായിരം പേരുകള്‍ പിച്ചള പാനലുകളില്‍ കൊത്തിവെച്ചിരിക്കുന്ന ദൃശ്യം കുടുംബാംഗങ്ങളെ കണ്ണീര് കയത്തിലാഴ്ത്തി.
ഇനിയും ജനിക്കാനിരിക്കുന്ന തലമുറ മറ്റുള്ളവരുടെ രക്ഷക്കു വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നതിന് ഇത് ഇടയാകട്ടെ എന്ന് പ്രസിഡന്റ് ഈ ചിത്രങ്ങള്‍ കണ്ടതിനുശേഷം പ്രതികരിച്ചു.
ചടങ്ങില്‍ മിഷേല്‍ ഒബാമ, മുന്‍പ്രസിഡന്റുമാരായ ക്ലിന്റണ്, ഹിലാരി, ജോര്‍ജ്ജ് ഡബ്ലിയൂ ബുഷ് മുന്ന്യൂയോര്ക്ക് മേയര്‍ റുഡോള്‍ഫ്, ന്യൂജേഴ്സി ഗവര്‍ണ്ണര്‍ ക്രിസ്ക്രിസ്റ്റി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments