ഡാലസ്: ഡാലസ് സൗഹൃദ വേദിയുടെ യോഗം ഫെബ്രുവരി 16 നു ഞായറാഴ്ച 4 മണിക്ക് കരോള്‍ട്ടണ്‍ റോസ്മൈഡ് റിക്രിയേഷന്‍ ഹാളില്‍ കൂടി. പ്രസിഡണ്ട് എബി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രടറി അജയകുമാര്‍ സ്വാഗതം നേര്‍ന്നു .
യോഗത്തില്‍ 2014 ലെ പരിപാടികളുടെ കലണ്ടര്‍ സെക്രടറി അവതരിപ്പിച്ചു. കേരള പിറവി, തിരുവോണം, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ക്ക് പുറമേ കേരളത്തിലെ പ്രസിദ്ധ മിമിക്രി സംഘത്തിന്റെ സ്റ്റേജ് പ്രോഗ്രാം ഡാലസില്‍ നടത്തുവാന്‍ തീരുമാനിച്ചു.
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കികൊണ്ട് ശ്രീമതി.സുനിത ജോര്‍ജിനെ ഡാലസ് സൗഹൃദ വേദിയുടെ വനിതാ കോര്‍ഡിനേറ്ററായി യോഗം ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന സൗഹൃദ സമ്മേളനം സന്തോഷ് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് അവസാനിപ്പിച്ചു.
Comments