വിസ്കോണ്‍സില്‍: വിസ്കോണ്‍സില്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് - നവവത്സരാഘോഷ പരിപാടികള്‍ 2014 ജനുവരി പതിനൊന്നാം തീയതി ഉച്ചകഴിഞ്ഞ് 1.30 മുതല്‍ വൈകിട്ട് 8.30 വരെ നടത്തപ്പെടുമെന്ന് ആഘോഷ കമ്മിറ്റിക്കുവേണ്ടി ജോണ്‍ വര്‍ഗീസ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഹാമില്ട്ടണ് ഹൈസ്കൂള്‍ ആര്‍ട്സ് സെന്ററില്‍ (W 220 N 651 Town Line Road, Sussex, WI 53089) വെച്ചാണ് പരിപാടികള്‍ അരങ്ങേറുന്നത്.
1.30 മുതല്‍ 2.15 വരെ രജിസ്ട്രേഷന്, 2.30 മുതല്‍ 5.30 വരെ വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍, 6 മുതല്‍ വിഭവസമൃദ്ധമായ സ്നേഹവിരുന്ന് (ഭക്ഷണം) എന്നിവയാണ് പരിപാടികള്‍. പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നത്.
ജോണ്സണ് ആന്‍ഡ് സൂസന്, ജെന്സണ് ആന്‍ഡ് ഷിബി, ലാല്‍ ആന്‍ഡ് മേരി, ജോസ് ആന്‍ഡ് ജാസ്മിന്, അനീഷ് ആന്‍ഡ് ജിനാ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 262 288 8962. വെബ്സൈറ്റ്: www.info@wismalayalee.org
Comments