ന്യൂയോര്‍ക്ക്: ഓര്‍മ്മ (ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക) സംഘടിപ്പിച്ച ഫാള്‍ (Autumn) സീനറി ദൃശ്യങ്ങളുടെ ഫോട്ടോഗ്രഫി മത്സരത്തില്‍ നികിതാ ജോര്‍ജ് (ന്യൂജേഴ്സി) ക്യാമറയില്‍ പകര്‍ത്തിയ പ്രകൃതി ദൃശ്യത്തിന് ഒന്നാം സ്ഥാനം. ജെറിക് തുണ്ടത്തില്‍ (നോര്‍ത്ത് കരോലിനാ), ജിറ്റോ ജോ കുര്യന് (ചിക്കാഗോ), (രണ്ടാം സ്ഥാനം); ജാസ്മിന് തെരേസ്സ മനോജ് (ഫിലഡല്‍ ഫിയാ) (മൂന്നാം സ്ഥാനം), ജെന്നിഫര്‍ ലിസ, അലന് ജോസ് ( ബഹുമതി പത്രം) എന്നിവരാണ് കൂട്ടു വിജയികള്‍. നികിതാ ജോര്‍ജ് ന്യൂജേഴ്സി മോണ്ട് ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി. ജോര്‍ജ് പോള്‍(കൂട്ടത്തില്‍ വീട്) പിതാവും ബെറ്റ്സി മാതാവും. കേരളത്തില്‍ അയര്‍ക്കുന്നം സ്വദേശം. ജിറ്റോ ജോ കുര്യന് ചിക്കാഗോ കോളജ് ഓഫ് ഡുപേജ് ഫോര്‍ ഹെല്‍ത്ത് സയന്‍സില്‍ വിദ്യാര്‍ത്ഥിയാണ്. പുത്തന്‍പുരയ്ക്കല്‍ കുര്യന് മാത്യു പിതാവും ജിന്‍സില്‍ മോള് മാതാവും.
കേരളത്തില്‍ ചങ്ങനാശ്ശേരി സ്വദേശം. ജെറിക് തുണ്ടത്തില്‍ നോര്‍ത്ത് കരോളിനാ പാന്തര്‍ ക്രീക് ഹൈസ്കൂള്‍ 10-ാം ക്ലാസില്‍ പഠിക്കുന്നു. ജയിംസ് തുണ്ടത്തില്‍ പിതാവും മേരി മാതാവും. കണ്ണൂര്‍ സ്വദേശം. ജാസ്മിന് തെരേസ്സ മനോജ് ഫിലഡല്‍ഫിയാ മറ്റേണിറ്റി ബ്ലസ്സ്ഡ് വെര്‍ജിന്‍ മേരി സ്കൂളില്‍ 5-ാം ക്ലാസിലാണ്?പഠനം. മനോജ് ജോസ് കാരയ്ക്കാട്ട് പിതാവും ജോളി മാതാവും. കേരളത്തില്‍ പാലാ സ്വദേശം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്ട്റ്റിഫിക്കറ്റും നല്‍കും. നോര്‍ത്ത് കരോളിനാ സ്പൈസ് ബസാറും (ദുറം), ഫിലഡല്‍ഫിയയിലെ വിന്‍സന്റ് ഇമ്മാനുവേലും ക്യാഷ് അവാര്‍ഡുകള്‍ സ്പോണ്സര് ചെയ്യുന്നു. അമേരിക്കന്‍ മലയാളി കുടുംബങ്ങളുടെ സൗഹൃദ വേദിയാണ് ഓര്മ. ജോസ് ആറ്റു പുറം (പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന് ( സെക്രട്ടറി), അലക്സ് തോമസ് (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍ ( ദേശീയ വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ (സ്പോക്സ്പേഴ്സണ്‍), സിബിച്ചന് ചെമ്പ്ളായില്‍ (ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന്), ജോര്‍ജ് ഇടിക്കുള, അനിയന് മൂലയില്‍, ന്യൂജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ് ജിബി തോമസ്, ന്യൂയോര്‍ക് ചാപ്റ്റര്‍ പ്രസിഡന്റ് റോയി തോമസ്, മാത്യു കോരുത് , പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ഫ്രാന്‍സീസ് പടയാറ്റില്‍, ബാബൂ ചീയേഴത്ത്, നോര്‍ത്ത് കരോലിനാ ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് തുണ്ടത്തില്‍, ബാബൂ കുറ്റിയത്ത്, ഫ്ളോറിഡാ ചാപ്റ്റര്‍ പ്രസിഡന്റ് ആന്റോച്ചന് ചാവറ, ബേബി സെബാസ്റ്റ്യന്‍ , കാലിഫോര്‍ണിയാ ചാപ്റ്റര്‍ പ്രസിഡന്റ് സാബൂ ജോണ്‍, ഡാലസ് ചാപ്റ്റര്‍ പ്രസിഡന്റ് അലക്സ് പള്ളിവാതുക്കല്‍ എന്നിവര്‍ ദേശീയ നേതൃത്വം വഹിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആറ്റുപുറം: 267-231-4643, ഫീലിപ്പോസ് ചെറിയാന് 215-605-7310 , ജെയിംസ് തുണ്ടത്തില്‍ നോര്‍ത്ത് കരോലിനാ (919-450-6222), മാത്യു കോരുത് ന്യൂയോര്‍ക് (914-320-9164), ബാബൂ കുറ്റിയത്ത്, നോര്‍ത്ത് കരോലിനാ (919-749-9262), ആന്റോച്ചന് ചാവറ റ്റാമ്പാ (813-727-8646).
Comments