ഗാര്‍ലന്റ്(ടെക്സസ്) : ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും കേരള അസ്സോസിയേഷന് ഓഫ് ഡാളസ് സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യ സംഗീത സായാഹ്നം ഡിസംബര്‍ 15 ഞായറാഴ്ച 3 മണി മുതല്‍ ഡാളസ്സില്‍ നടക്കും. ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ എസ്.കെ. പൊറ്റക്കാട് ജന്മശതാബ്ദി അനുസ്മരണവും, കെ.രാഘവന് മാസ്റ്റര്‍ അനുസ്മരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡാളസ്സിലെ പ്രമുഖ സാഹിത്യക്കാരന്മാരും, ഗായകരും, കവികളും പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് എല്ലാ മലയാള ഭാഷാ സ്നേഹിതകളേയും, സഹൃദയരേയും പ്രത്യേകം സ്വാഗതം ചെയ്യുന്നതായി കോര്ഡിനേററര്മാരായ ശ്രീ. ജോസ് ഓച്ചിലില്‍, ഹരിദാസ് തങ്കപ്പന് എന്നിവര്‍ അറിയിച്ചു. സാഹിത്യ സമ്മേളനത്തിനുശേഷം സംഗീത സദസ്സും അരങ്ങേറുമെന്നും അവര്‍ പറഞ്ഞു.
Comments