ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: ഡിസംബര്‍ 8 ഞായറാഴ്ച്ച രാവിലെ 11 മണി മുതല്‍ 4 മണി വരെ നായര്‍ ബനവലന്റ് അസോസിയേഷന് സെന്ററില്‍ വച്ച് വിമന്‍സ് ഫോറം ഒരു ആരോഗ്യ ദിനം സംഘടിപ്പിക്കുന്നു എന്ന് വിമന്‍സ് ഫോറം ചെയര്‍ പേര്‍സണ്‍ ശ്രീമതി രാജേശ്വരി രാജഗോപാല്‍ അറിയിച്ചു. വിവിധ പരിപാടികള്‍ ആയിരിക്കും അന്ന് അവിടെ നടക്കുക. കുട്ടികള്‍ പങ്കെടുക്കുന്ന പാചക മത്സരം 12 മണി മുതല്‍ ഒരു മണി വരെ, ഒരു മണി മുതല്‍ 2 മണി വരെ ഭക്ഷണം. തുടര്‍ന്ന് 2 മണി മുതല്‍ 4 മണി വരെ വിവിധ വിഷയങ്ങളില്‍ പ്രവീണരായ ആളുകളുടെ നേതൃത്വത്തില്‍ സെമിനാറുകള്‍. നല്ലതും ദയവുള്ളതുമായ ഹൃദയം! അതാണോ ശക്തിയുള്ള ഹൃദയം?
ഈ വിഷയത്തില്‍ പ്രസിദ്ധ ഹൃദ്രോഗ വിദഗ്ദ്ധ ഡോ. നിഷാ പിള്ള, എം.ഡി., പ്രായത്തിനു അനുസരിച്ചുള്ള പരിശോധനകള്‍ എന്ന വിഷയം ഡോ. സ്മിതാ പിള്ള, എം.ഡി., കാലാവസ്ഥയിലുള്ള വ്യതിയാനം സ്വഭാവത്തില്‍ എങ്ങനെ മാറ്റം വരുത്താം എന്ന വിഷയത്തില്‍ ഡോ. ഗീതാ മേനോന്, എം.ഡി., മദ്യപാനം ഒരു കുടുംബ രോഗം എന്ന വിഷയത്തില്‍ മിസ് ജാനെല്‍ ഹാര്‍ട്മാന്‍, LCSW എന്നിവര്‍ നയിക്കുന്നു. ഈ വിഷയങ്ങള്‍ തെരഞ്ഞെടുത്തത് എല്ലാ കുടുംബാഗങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടട്ടെ എന്ന് കരുതിയാണ് എന്ന് വിമന്‍സ് ഫോറം കോ ചെയര്‍ പേര്‍സണ്‍ ശ്രീമതി ജയശ്രീ നായര്‍ പറഞ്ഞു. കൂടാതെ രക്ത സമ്മര്‍ദ്ദവും, ബ്ലഡ് ഷുഗറും സൗജന്യമായി പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസത്തെ പരിപാടിയില്‍ എല്ലാ അംഗങ്ങളും സകുടുംബം പങ്കെടുക്കണമെന്ന് പ്രസിഡണ്ട് ശ്രീമതി വനജ നായര്‍ അഭ്യര്‍ത്ഥിച്ചു.
Comments