2014 ജൂണ്‍ 26 മുതല്‍ 29 വരെ ഫിലഡല്‍ഫിയായില്‍ അരങ്ങേറുന്ന ഫോമയുടെ അന്താരാഷ്ട്ര കണ്വന്ഷന് വൈസ് ചെയര്‍മാനായി സിയാറ്റില്‍ നിന്നുള്ള പോള്‍ കെ. ജോണിനെ (റോഷന്) തെരഞ്ഞെടുത്തു. നിരവധി സാമൂഹ്യസാംസ്ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തന പരിചയമുള്ള റോഷന്, 2014ലെ കണ്വന്ഷന് ടീമിലെ അംഗമായതില്‍ താന്‍ അതിയായി സന്തോഷിക്കുന്നു എന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു പറഞ്ഞു. ഫോമയുടെ ലാസ് വേഗസ് കണ്വന്ഷന് കണ്‍വീനര്‍, ഫൊക്കാനയുടെ വെസ്റ്റേണ്‍ റീജിയന് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള റോഷന്റെ കഴിവ് 2014ലെ കണ്‍വന്‍ഷനില്‍ പ്രതിഫലിച്ചു കാണാമെന്ന് കണ്വന്ഷന് ചെയര്മാന് അനിയന് ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു.
തന്നില്‍ അര്‍പ്പിതമായ ഈ ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ നിറവേറ്റുമെന്ന് റോഷന് പറഞ്ഞു. കഴിഞ്ഞ 26 വര്‍ഷമായി സിയാറ്റിലില്‍ കുടുംബസമേതം താമസിക്കുന്ന റോഷന് ഒരു മികച്ച സംഘാടകനും കേരള അസ്സോസിയേഷന് ഓഫ് വാഷിംഗ്ടണ്‍ മുന്‍ പ്രസിഡന്റു കൂടിയാണ്. വിവരങ്ങള്‍ക്ക്: പോള്‍ കെ. ജോണ്‍ 253 508 3751, ഇമെയില്‍ roshan00@yahoo.com
Comments