പിയര്‍ലാന്റ്: കേരളപ്പിറവിയോടനുബന്ധിച്ച് പിയര്‍ലാന്റിലുള്ള മലയാളി സമൂഹം ട്രിനിറ്റി മാര്‍ത്തോമാ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച് നവംബര്‍ രണ്ടിന് വൈകിട്ട് ഒത്തുചേരുകയും വിവിധ പരിപാടികളോടുകൂടി വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. തദവസരത്തില്‍ ഫൊക്കാനാ മുന്‍ പ്രസിഡന്റും പിയര്‍ലാന്റ് നിവാസിയുമായ ജി.കെ. പിള്ള നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പ്രസിഡന്റ് സന്തോഷ് കൈമല സ്വാഗത പ്രസംഗം നടത്തി. പ്രവാസികള്‍ മറുനാട്ടില്‍ ഒത്തുചേരുന്നതിന്റെ പ്രസക്തിയെക്കുറിച്ചും വരുംതലമുറയ്ക്ക് മലയാളി പൈതൃകം പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീമതി തുളസി അയ്യരുടെ നൃത്തം, സ്റ്റാര്‍ ഓഫ് പിയര്‍ലാന്റിന്റെ സിനിമാറ്റിക് ഡാന്‍സ്, രാജന് പത്താനപുറത്തിന്റെ നേതൃത്വത്തിലുള്ള സ്കിറ്റ്, അനില്‍ ജനാര്ദ്ദനന്, ജോര്‍ജി കുരുവിള, ബൈജു കുഞ്ഞുമോന്, സജു മാത്യു, ഡാനിയേല്‍ ടെന്നിസണ്‍, നിക്കോളാസ് മാത്യു, ടോണി, സ്വപ്ന ജോബി എന്നിവരുടെ ഹൃദ്യമായ ഗാനങ്ങള്‍, എയ്ഞ്ചല്‍ സന്തോഷ്, മീനു ജോഷി, ക്രിസ്റ്റല്‍ ടെന്നിസണ്‍, അനേകാ ജോബി, യാഷിലി, ടിങ്കിള്‍, ഡിയോണാ, ജോവാന, ആന്‍ജലീന, സാന്ട്ര, ഗിഫ്റ്റി ഷാരോണ്‍, ദിവ്യ, മറിയ, അര്ജുന്, ആകാശ്, ആഷാ റജി എന്നിവരുടെ നൃത്തങ്ങള്‍ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ജയ്സി സൈമണും, ആനി ഏബ്രഹാമും അവതാരികമാരായി പ്രവര്‍ത്തിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ജിജോ ജോസഫ് ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി ബിജു (ഏബ്രഹാം തോമസ്) നന്ദി രേഖപ്പെടുത്തി. സന്തോഷ് കൈമല, ഏബ്രഹാം തോമസ്, ജിജോ ജോസഫ്, ജോഷി മാത്യു, ജോര്‍ജി കുരുവിള, ഷാജി നേരിയപറമ്പില്, അനില്‍ ജനാര്ദ്ദനന്, സീസര്‍ മര്‍ക്കോസ്, രൂപേഷ് അരവിന്ദാക്ഷന്, ബിജു തോമസ്, ഷാജി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. 2014-ലെ വാര്‍ഷികാഘോഷം അതിവിപുലമായി നടത്തുവാന്‍ യോഗം തീരുമാനിച്ചു.
Comments