മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014-ലെ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2013 ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലുവരെ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ നടക്കുന്നതാണ്. അനില്‍ ആറന്മുള, ബാബു തോമസ്, ജെയിംസ് ചാക്കോ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയോഗിച്ചതായി പ്രസിഡണ്ട് കെന്നഡി ജോസഫ് അിറയിച്ചു. നവംബര്‍ 14 മുതല്‍ 24 വരെ നോമിനേഷനുകള്‍ സമര്‍പ്പിക്കാവുന്നതാണ്. നവംബര്‍ 23, 24 തീയതികളില്‍ വൈകുന്നേരം 5-7 വരെ നേരിട്ട് കേരള ഹൗസില്‍ വച്ച് നോമിനേഷന് സമര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വോട്ടേഴ്സ് ലിസ്റ്റ് ഒക്ടോബര്‍ 31 മുതല്‍ കേരള ഹൗസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments