ഫാര്‍മേഴ്സ് ബ്രാഞ്ച്(ടെക്സസ്) : കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ഞായറാഴ്ച കേരള പിറവിദിനം ആഘോഷിച്ചു. നവംബര്‍ 3 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ ചടങ്ങുകള്‍ അമേരിക്കന്‍- ഇന്ത്യന്‍ ദേശീയഗാനാലാപനത്തോടെ ആരംഭിച്ചു. നാന്‍സി വര്‍ഗ്ഗീസ്, ഹര്ഷാ ഹരിദാസ് എന്നിവര്‍ അമേരിക്കന്‍ ദേശീയഗാനവും, സ്നേഹ ജോര്‍ജ്ജ് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. കെ. എല്‍.എസ് ജനറല്‍ സെക്രട്ടറി ജോസന് ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് എബ്രഹാം തെക്കേമുറി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജോസ് പനച്ചിപ്പുറം(മലയാള മനോരമ) പ്രധാന പ്രസംഗം നടത്തി. തുടര്‍ന്ന് മുഖ്യാതിഥികള്‍ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ലാനാട്രഷറര് ജോസ് ഓച്ചാലില്‍, ഡോ.എം.എസ്.ടി. നമ്പൂതിരി തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ ചെയ്തു. കേരളപിറവിദിനാഘോഷങ്ങളുടെ സ്പോണ്‍സര്‍മാരെ മുഖ്യാതിഥി ഫലകങ്ങള്‍ നല്കി ആദരിച്ചു. മീനു ജോണ്‍ പരിപാടികള്‍ നിയന്ത്രിച്ചു. കെ.എല്‍.എസ്.ജോ.ട്രഷറര്‍, സിജു വി. ജോര്‍ജ്ജ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന വിവിധ കലാപരിപാടികളും ചെണ്ടമേള മത്സരവും സദസ്യര്‍ക്ക് ആസ്വാദ്യകരമായി. വിഭവസമൃദ്ധമായ സദ്യയും സംഘാടകര്‍ ക്രമീകരിച്ചിരുന്നു.
Comments