ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പുതുക്കി പണികഴിപ്പിച്ച മാര്‍ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ ഭാഗ്യസ്മരണാര്‍ഹനായ ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രം ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭി. അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്തു. അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തില്‍ എട്ട് പതിറ്റാണ്ട് നീണ്ടു നിന്ന ധന്യജീവിതം അമേരിക്കയില്‍ സഭയ്ക്കുവേണ്ടി കര്മ്മനിരതായിരുന്നുവെന്നും പിതാവ് ഭദ്രാസനത്തിന്റെ ശില്പിയായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
ഫാ. ദാനിയേല്‍ ജോര്‍ജ് ഏവര്‍ക്കും സ്വാഗതം നേര്‍ന്നു. മാത്യു തട്ടക്കുന്നില്, ജോര്‍ജ് പൂഴിക്കുന്നേല്‍, തോമസ് സക്കറിയ, ഏലിയാമ്മ പുന്നൂസ്, മാത്യു ഏബ്രഹാം, ബിജു കുര്യന് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments