ഫിലാഡല്‍ഫിയ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രെറ്റര്‍ ഫിലഡല്‍ഫിയയുടെ (മാപ്പ്) ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി ഫോമയുടെ 2020-2022 വര്‍ഷത്തെ ജോയിന്റ് ട്രഷററയി മൽസരിക്കും.
കോളജ് രാഷ്ട്രീയത്തിലൂടെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച തോമസ് ചാണ്ടി ഇപ്പോള്‍ അറിയപ്പെടുന്ന സോഫ്റ്റ്വെയര് കമ്പനിയില്‍ സേവനമനുഷ്ഠിക്കുന്നു.
2000- 2006 കാലയളവില്‍ കേരളാ കള്‍ച്ചറല്‍ സെന്റര്‍ അംഗം ആയിരുന്നു. മാപ്പിന്റെ ഐടി കോഓര്‍ഡിനേറ്റര്‍, ഫണ്ട് റേസിങ് ചെയര്മാന്, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. എക്യൂമെനിക്കല്‍ ചര്‍ച്ചസ് ഓഫ് ഫിലഡല്‍ഫിയായുടെ ജോയിന്റ് ട്രഷറാര്‍, ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജിയന് സെക്രട്ടറി എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.
Comments