ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ പതിനെട്ടാമത് കണ്വെന്ഷന്കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഭദ്രദീപം കൊളുത്തി.ഫൊക്കാന പ്രസിഡണ്ട് തമ്പി ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്, എം.എല്‍.എ മാരായ മോന്‍സ് ജോസഫ്.രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വി.പി. സജീന്ദ്രന്, സ്വാമി ഗുരു രത്ന ജനതപസ്വി,വനിതാ കമ്മിഷന് ചര് പേഴ്സണ്‍ ശഹീദാ കമാല്‍, നോര്‍ക്ക എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് വരദരാജന് നായര്‍, സാഹിത്യകാരന് കെ.പി.രാമനുണ്ണി,കേരള ഹൗസിങ് അഥോറിട്ടി ചെയര്മാന് പി. പ്രസാദ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുന്‍ എം ല്‍ എ ജോസഫ് വാഴക്കന്, മാധ്യമ പ്രവര്ത്തകന് റെജി ലൂക്കോസ്, ജോര്‍ജ് ഓലിക്കല്‍ , ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ജോര്‍ജി വര്‍ഗീസ് , കണ്വെന്ഷന് കണ്‍വീനര്‍ ലീല മാരേട്ട്,തുടങ്ങിയവര്‍ പ്രസംഗിച്ചു.സുവനീറിന്റെ പ്രകാശനം ചീഫ് എഡിറ്റര്‍ സാജന് പോത്തന്, ലേഔട്ട് എഡിറ്റര്‍ ബെന്നി കുര്യന്, കണ്ടെന്റ് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍, ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ ജീമോന്‍ വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ മന്ത്രി ശൈലജ ടീച്ചര്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ക്കു നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ഭാഷക്കൊരു ഡോളര്‍ പദ്ധതിയുടെ പേടകം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫൊക്കാന ഫൌണ്ടേഷന് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, പാര്ഥസാരഥിപിള്ള, എന്നിവര്‍ക്ക് നല്കി. പേടകം വിവിധ വേദികളില്‍ ഡോളര്‍ ശേഖരിക്കും.
Comments