You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ വാര്‍ഷികധ്യാനം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 1 വരെ

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, February 24, 2015 03:13 hrs UTC

ജോസ്‌ മാളേയ്‌ക്കല്‍

 

ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വലിയനോമ്പുകാലത്തു നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം ഫെബ്രുവരി 27 വെള്ളിയാഴ്‌ച്ച മുതല്‍ മാര്‍ച്ച്‌ 1-ന്‌ ഞായറാഴ്‌ച്ച വരെ നടത്തപ്പെടുന്നു. അമേരിക്കയില്‍ ചാവറ മിനിസ്‌ട്രികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന റവ. ഫാ. ജോ പാച്ചേരിയില്‍ സി. എം. ഐ. ആണു ധ്യാനം നയിക്കുന്നത്‌. 2015 കുടുംബവര്‍ഷമായി ആചരിക്കുന്ന ചിക്കാഗോ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ കുടുംബനവീകരണ ധ്യാനങ്ങള്‍ നടത്തുന്ന ഫാ. ജോ ശാലോം ടി. വി. യിലെ പ്രശസ്‌ത വചനപ്രഘോഷകനും, കേരളത്തില്‍ ജറുസലെം റിട്രീറ്റ്‌ സെന്റര്‍ മുന്‍ അസിസ്റ്റന്റ്‌ ഡയറക്ടര്‍ കൂടിയാണ്‌.? ഫെബ്രുവരി 27 വെള്ളിയാഴ്‌ച്ച അഞ്ചുമണിക്ക്‌ ജപമാലയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, വി. കുര്‍ബാന, കുരിശിന്റെ വഴി എന്നിവയാണു വെള്ളിയാഴ്‌ച്ചയിലെ പരിപാടികള്‍. ശനിയാഴ്‌ച്ച രാവിലെ ഒന്‍പതു മണിക്ക്‌ വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്‌ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക്‌ ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും

 

 

 

. മാര്‍ച്ച്‌ 1-ന്‌ ഞായറാഴ്‌ച്ച 8:30 നും, 10:00 മണിക്കും വി. കുര്‍ബാന. പത്തുമണിക്കുള്ള കുര്‍ബാനയെതുടര്‍ന്ന്‌ ധ്യാനശുശ്രൂഷ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന്‌ അഞ്ചരമണിക്ക്‌ ധ്യാനം സമാപിക്കും. ശനിയാഴ്‌ച്ചയും, ഞായറാഴ്‌ചയും സി.സി.ഡി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, കോളജ്‌ യുവതീയുവാക്കള്‍ക്കുമായി പ്രത്യേക സെഷനുകള്‍ ഇംഗ്ലീഷില്‍ ഉണ്ടായിരിക്കും. സുപ്രസിദ്ധ വചന പ്രഘോഷകന്‍ മാര്‍ക്ക്‌ നീമോയും, ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ ആഗ്നസും, ഡയോസിഷന്‍ യൂത്ത്‌ അപ്പസ്റ്റലേറ്റ്‌ അംഗങ്ങളും ക്ലാസുകള്‍ നയിക്കും. ശനിയാഴ്‌ച്ചയും, ഞായറാഴ്‌ചയും ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ലഘുഭക്ഷണം മരിയന്‍ മദേഴ്‌സിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത്‌ നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ആഹ്വാനം ചെയ്യുന്നു. ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി (വികാരി) 916 803 5307, സണ്ണി പടയാറ്റി (കൈക്കാരന്‍) 215 913 8605, ഷാജി മിറ്റത്താനി (കൈക്കാരന്‍) 215 715 3074, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.