You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Wednesday, February 18, 2015 11:53 hrs UTC

ഡാലസ്‌: യുവജന സഖ്യം, സേവികാ സംഘം, ഇടവക മിഷന്‍ എന്നീ സംഘടനകളുടെ ഏകോപിത സൗത്ത്‌ വെസ്റ്റ്‌ റീജണല്‍ ദ്വിദിന സമ്മേളനത്തിന്‌ വേണ്ട ക്രമീകരങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍മാരായ റവ. ഒ.സി കുര്യന്‍, ശ്രീ.വിനോദ്‌ ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. 2015 ഫെബ്രുവരി 20, 21 തിയതികളില്‍ ഡാലസ്‌ സെന്റ്‌ പോള്‍സ്‌്‌ മാര്‌ത്തോമ പള്ളിയി വെച്ച്‌ നടത്തപ്പെടുന്ന ദ്വിദിന സമ്മേളനം വിപുലമായ പരിപാടികളോട്‌ കൂടിയാണ്‌ നടക്കുക. ബൈബിള്‍ പ്രഭാഷണം, ചര്‍ച്ചകള്‍, വേദ പഠന ക്ലാസുകള്‍ കൂടാതെ യുവജനസഖ്യം അവതരിപ്പിക്കുന്ന സ്‌കിറ്റ്‌, പാട്ടുകള്‍, മെര്‍ലിന്‍ അവാര്‍ഡ്‌ ജേതാവായ സജു അച്ചന്റെ മാജിക്‌ ഷോ തുടങ്ങിയ കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രവാസ ജീവിതത്തിലെ ക്രിസ്‌തീയ സ്വാധീനം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള പ്രഭാഷണങ്ങളും, ചര്‌ച്ചകളും റവ. കൊച്ചു കോശി എബ്രഹാം, സജു മാത്യു എന്നിവര്‍ അവതരിപ്പിക്കും.റവ. സാം മാത്യുവിന്റെ നേതൃത്വത്തിലായിരിക്കും ബൈബിള്‍ ക്ലാസ്സ്‌ നടക്കുക. 350 പേരെ സമ്മേളനത്തിലേക്ക്‌ പ്രതീക്ഷിക്കുന്നതായി രജിസ്റ്റര്‍ വിഭാഗം കോര്‍ഡിനേറ്റര്‍ ശ്രീമതി.ജോളി ബാബു അറിയിച്ചു

 

 

സമ്മേളനത്തിലേക്ക്‌ വന്നു ചേരുന്നവര്‍ക്ക്‌ വിഭവ സമൃദ്ധമായ ഭക്ഷണം ക്രമീകരിച്ചതായി സിബു ജോസഫ്‌, എബ്രഹാം മേപ്രത്ത്‌ എന്നിവര്‍ അറിയിച്ചു.ഹോട്ടലുകളിലും, വീടുകളിലുമായി ആവശ്യപ്പെട്ടവര്‍ക്ക്‌ താമസ സൗകര്യം ശ്രീ. ജോണ്‍ ഉമ്മന്‍, എന്‍.വി എബ്രഹാം എന്നീ സംഘാടകര്‍ വളരെ ഭംഗിയായി നിര്വനഹിച്ചതായി അറിയിച്ചിട്ടുണ്ട്‌. യുവജന സഖ്യം സേവിക സംഘം ഇടവക മിഷന്‍ എന്നീ സംഘടനകള്‍ ഏകോപിച്ചു നടത്തുന്ന മാര്‍ത്തോമ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ അതിപ്രധാനമായ സമ്മേളനമാണ്‌ ഡാലസില്‍ നടക്കുക. സമ്മേളനത്തിന്റെ വിജയത്തിന്‌ വേണ്ടി എല്ലാവരുടെയും ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന സംഘാടകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.