ഹൂസ്റ്റണ്‍ : അന്താരാഷ്ട്ര എയര്‍പോര്‍ട്ട് പറമ്പില്‍ നിന്നും കേരളത്തെ ഒഴിവാക്കുന്നതിന് കേന്ദ്രഗവണ്മെന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രവാസി മലയാളികളുടെ പ്രതിഷേധം ഇരമ്പി. ഫെബ്രു.13 വെള്ളിയാഴ്ച വൈകീട്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലാണ് പ്രതിഷേധ പ്രകടനത്തിന്റെ വേലിയേറ്റമുണ്ടായത്. പ്രവാസി മലയാളി ഫെഡറേഷന് നേതൃത്വം നല്കിയ കോണ്ഫ്രന്സില് ഹൂസ്റ്റണില്‍ നിന്നുള്ള പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, സാഹിത്യക്കാരനുമായി എ.സി.ജോര്‍ജ് വിഷയം അവതരിപ്പിച്ചു. പ്രവാസി മലയാളി ഫെഡറേഷന് ബോര്‍ഡ് ഓഫ് ചെയര്മാന് മാത്യൂ എം. മൂലച്ചേരില്‍ മോഡറേറ്ററായിരുന്നു.
അന്താരാഷ്ട്ര വിമാനത്താവള ഹമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിമാനത്താവളങ്ങളിലെ യാത്രക്കാരേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ഉപയോഗിക്കുന്ന കേരളത്തിലെ വിമാനതാവളങ്ങളെ ഹമ്പില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള കാരണം കേന്ദ്രഗവണ്മെന്റ് വിശദമാക്കണമെന്നും, കേരള സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കേരള വിമാനത്താവളങ്ങളുടെ വികസനത്തിനായി ലഭിക്കേണ്ട കോടികണക്കിന് രൂപാ ഇതു മൂലം നഷ്ടമാകുമെന്നും വിദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്ന് ലഭിക്കുന്ന യാത്രാസൗകര്യം ഇതുമൂലം നഷ്ടപ്പെടുവാന്‍ ഇടയാകുമെന്നും വിഷയാവതാരകന് എ.സി.ജോര്‍ജ്ജ് പറഞ്ഞു.
ദേശീയ അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്തുള്ള കൊച്ചിയെ പോലും തഴയുന്നതിന്റെ പുറകില്‍ ഉത്തരേന്ത്യേന്‍ ലോബിയുടെ ശക്തമായ സമ്മര്‍ദമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സാമൂഹ്യ സാംസ്ക്കാരിക സംഘടനകള്‍ ഈ വിഷയത്തിലുള്ള നിങ്ങളുടെ അഭിപ്രായം അധികാരിളെ രേഖാമൂലം അറിയിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഓഗസ്റ്റ് ആദിവാരം തിരുവനന്തപുരത്ത് ചേരുന്ന പ്രവാസി മലയാളി ഫെഡറേഷന് ആഗോള സമ്മേളനത്തില്‍ ഇതിനെകുറിച്ചു ചര്‍ച്ച ചെയ്തു അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വര്‍ഗ്ഗീസ് ഐസക്ക്, മാത്യൂ ജോണ്‍, ഗോപിനാഥ സനല്‍, കെ.എസ്. ജോര്‍ജ്ജ്, പി.സി. മാത്യൂ തുടങ്ങി നിരവധി പേര് ചര്‍ച്ചയില്‍ സജ്ജീവമായി പങ്കെടുത്തു.
Comments