ഡാലസ്. പ്രവസി മലയാളികള്‍ക്കിടയില്‍ ആശയും ആവേശവും പകര്‍ന്നുകൊണ്ട് കേരള മണ്ണിലെ അശരണര്‍ക്കു സഹായമെത്തിക്കാന്‍ ഡാലസ് സൌഹൃദ വേദി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകയാകുന്നു. ജനുവരി 24 ശനിയാഴ്ച സെന്റ് ഇഗ്നെഷ്യസ് ഓര്‍ത്തോഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടന്ന ഡാലസ് സൌഹൃദ വേദിയുടെ രണ്ടാം വാര്‍ഷിക ആഘോഷ വേളയില്‍ മലയാള ഭാഷ സ്നേഹിയും പ്രവാസി ലോകത്തെ അറിയപ്പെടുന്ന നോവലിസ്റ്റുമായ ശ്രീ. എബ്രഹം തെക്കേമുറി ചാരിറ്റി ഫണ്ട് ഉദ്ഘാടനം ചെയ്തു. ശ്രീ ഫിലിപ് തോമസ് സിപിഎ ഫണ്ടിലേക്ക് സംഭാവന ചെയ്ത ആദ്യ ചെക്ക് അദ്ദേഹത്തിന്റെ അഭാവത്താല്‍ ബന്ധുവായ ശ്രീ.നൈനാന് വര്‍ഗീസിന്റെ പക്കല്‍ നിന്നും വാങ്ങികൊണ്ടായിരുന്നു ഉദ്ഘാടനം. ഡാലസ് സൌഹൃദ വേദിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീ. എബ്രഹാം തെക്കേമുറി, ഫേസ് മേഡ് ഫര്മാസിയുടെ ഉടമ ശ്രീ.സായ് ഭാസ്കര്‍ എന്നിവര്‍ സംഭാവനകള്‍ പ്രസിഡന്റ് എബി തോമസിനെ ഏല്‍പ്പúിച്ചു.വര്‍ണ്ണ പൊലിമയേറിയ ആഘോഷ ചടങ്ങില്‍ പ്രസിഡന്റ് എബി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയകുമാര്‍ പരിപാടിയില്‍ എത്തിയവര്‍ക്ക് സ്വാഗതം നേര്‍ന്നു. യോഗത്തില്‍ റവ.ഡോ. രഞ്ജന്‍ റോയ് മാത്യു മുഖ്യാതിഥി ആയിരുന്നു. ഡാലസ് സൌഹൃദ വേദിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാദര്‍ ആശംസ നേര്‍ന്നു.
Comments