ഡാലസ്: പ്രവാസി മാധ്യമരംഗത്ത് വാര്‍ത്തയുടെ വാതായനവുമായി അമേരിക്കന്‍ മലയാളിയായ പിപി.ചെറിയാന്. വാര്‍ത്തകളുടെ ചൂടാറും മുമ്പേ വായനക്കാരിലേക്ക് വാര്‍ത്തയുടെ ഉളളടക്കം കലര്‍പ്പില്ലാതെ എത്തിക്കുന്നതില്‍ ഈ മാധ്യമപ്രവര്‍ത്തകന്റെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. പ്രമുഖ ദിനപത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ദിനവും വാര്‍ത്തകളുടെ പെരുമഴയായി പിപി ചെറിയാന്റെ തൂലിക ചലിക്കുന്നു. തൃശൂരിലെ സെന്റ് തോമസ് കോളജ്, കേരള വര്‍മ്മ കോളജ്, ജെ.എന്‍ മെഡിക്കല്‍ കോളജ് അലിഗര മുസ്ളീം യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചെറിയാന് അമേരിക്കയിലെത്തുകയായിരുന്നു.
അമേരിക്കയിലെ പ്രമുഖ സ്ഥാപനത്തില്‍ റേഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം നിര്‍ലോഭമായ പത്രദൗത്യത്തിന് അമരക്കാരനാകുകയായിരുന്നു. സമയത്തിനു ഏറെ വിലയുളള അമേരിക്കയില്‍, പ്രവാസി അമേരിക്കക്കാരുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ മാറ്റങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഡാലസിലെ മാധ്യമ പ്രവര്‍ത്തനത്തോടൊപ്പം തന്നെ സാമൂഹിക, സാംസ്കാരിക ആത്മീക മേഖലകളില്‍ നിറഞ്ഞ സാന്നിദ്ധ്യവുമാണ്. ക്രൈസ്തവസമൂഹങ്ങളില്നിന്നു പ്രസിദ്ധീകരിക്കുന്ന നിരവധി വാര്‍ത്താ മാധ്യമങ്ങളിലെ അറിയപ്പെട്ട എഴുത്തുകാരന് കൂടിയാണ്. ഭാര്യ ഓമന. മക്കള്‍ - കെസിയ, കിരണ്‍, കെവിന്. വാര്‍ത്ത : തങ്കം.
Comments