പ്രവാസി ഭാരതി കേരള പുരസ്കാരം ദുബായ് ആസ്ഥാനമായ കാര്‍ഗോ കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സജി തോമസ് ഡാനിയേലിന് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി. അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, സി. ദാവാകരന് എം.എല്‍.എ., കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസന്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, വലിയ പള്ളി ഇമാം ഹാഫിസ് പി. എച്. അബ്ദുള്‍ ഗഫാര്‍ മൗലവി, ഹംസ അബ്ബാസ് വലിയ വളപ്പില്‍, കെ.ടി.ഡി.സി. ചെയര്മാന് വിജയന് തോമസ്, നൊര്‍ക റൂട്സ് ഡയറക്ടര്‍ പി. സുധീപ്, അയ്യപ്പദാസ്, എസ്. അഹമ്മദ്, മാള അരവിന്ദന്, വി. ജോര്‍ജ് ആന്റണി, ജി. എല്‍. മുരളീധരന്, കടയ്ക്കല്‍ രമേശ്, പൂവച്ചല്‍ നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. ദുബായ് സെന്റ് തോമസ് പള്ളിയില്‍ കൂടിവരുന്ന സജി തോമസ് പുതുപ്പള്ളി നിലയ്ക്കലല്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്.
Comments