ന്യൂയോര്‍ക്ക് : ജിയോഗ്രാഫിയിലുള്ള മുതിര്‍ന്നവരുടെ അറിവിനെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് ലോകഭൂപടത്തിലെ നൂറ്റിതൊണ്ണൂറ്റി ആറു രാജ്യങ്ങളുടെയും, സ്വതന്ത്ര ടെറിറ്ററികളുടേയും( ആകെ 202) സ്ഥാനം നാലര മിനിട്ടുകൊണ്ട് ചൂണ്ടികാണിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ മൂന്നരവയസ്സുക്കാരി വേള്‍ഡ് റി്ക്കാര്ഡിന് അര്‍ഹയായി. 2012 ജനുവരി 9ന് ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ദമ്പതിമാരായ ജയശ്രീ, രഘുറാം എന്നീ ദമ്പതിമാര്‍ക്ക് ജനിച്ച വിഹാന് ചമാലയാണ് ഈ അത്ഭുത പ്രകടനം കാഴ്ച വെച്ചത്. റെക്കോര്‍ഡ് സെറ്റര്‍ ഓര്ഗനൈസേഷന് ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരിപാടിയില്‍ ഏഷ്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ്, ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡ്സ്, മിറക്കിള്‍ വേള്‍ഡ് റിക്കോര്‍ഡ് പ്രതിനിധികളും ഹാജരായിരുന്നു. മതാവായിരുന്നു കുട്ടിയെ ഭൂപടത്തെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കിയത്. അമേരിക്കയില്‍ ജനിച്ചു വളരുമ്പോള്‍ തന്നെ ഇംഗ്ലീഷിനു പുറമെ മാതാപിതാക്കള്‍ കുട്ടിയെ മാതൃഭാഷയായ തെലുങ്ക് പഠിക്കുന്നതിന് പ്രോത്സാഹനം നല്കി വരുന്നു. തെലുങ്ക്, ഇംഗ്ലീഷ് അക്ഷരങ്ങള്‍ നല്ലതുപോലെ സംസാരിക്കുന്ന കുട്ടി ഗ്രഹങ്ങള്‍, ദിവസം, മാസം, എന്നിവയുടെ പേരുകളും മനഃപാഠമാക്കിയിട്ടുണ്ട്. ക്ലിനിക്കല്‍ ഫിസിക്കല്‍ തെറാപിസ്റ്റായ മാതാവും ഡോക്ടറായ പിതാവും മാതൃഭാഷയും കുട്ടിയെ പഠിപ്പിക്കുവാന്‍ സമയം കണ്ടെത്തുന്നു എന്നുള്ളത് എല്ലാവരുടെയും പ്രത്യേകം പ്രശംസ പിടിച്ചു പറ്റി.
Comments