ന്യൂയോര്‍ക്ക്: യോങ്കേഴ്സിലെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയും (ഐ.എ.എം.സി.വൈ), ജസ്റ്റിസ് ഫോര്‍ ഓള് (ജെ.എഫ്.എ) യും സംയുക്തമായി ജനുവരി 17-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ 2015-ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ആഘോഷം വമ്പിച്ച തോതില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലം 1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്സ് പബ്ലിക് ലൈബ്രറിയുടെ വിശാലമായ ഓഡിറ്റോറിയം ആണ്.കുട്ടികള്‍ക്കും, അവര്‍ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി അവരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയും, കുട്ടികളെ സമൂഹത്തിലേയ്ക്ക് ഇറക്കിക്കൊണ്ടു വരുന്നതിനും, അതിന് അവര്‍ക്ക് പ്രചോദനം നല്‍കുക എന്ന ഉദ്ദേശത്തോടും കൂടിയാണ് ഇത്തരത്തില്‍ ഒരു പരിപാടിക്ക് നേതൃത്വം നല്കാന് ജെ.എഫ്.എ എന്ന സംഘടന തയ്യാറായത്.
ചരിത്രത്തില്‍ ഇദംപ്രഥമായാണ് ഇത്തരത്തില്‍ ഒരു ക്രിസ്തുമസ്-ന്യൂ ഇയര്‍ പരിപാടി അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ സംഘടിപ്പിക്കുന്നത്.യോങ്കേഴ്സ് സിറ്റി മേയര്‍ മൈക്ക് സ്പാനോ, ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍, യോങ്കേഴ്സ് പോലീസ് കമ്മീഷര്‍ ചാള്‍സ് ഗാര്‍ഡ്നര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രസ്തുത സമ്മേളനത്തില്‍ സമൂഹത്തില്‍ അറിയപ്പെടുന്ന പല വിശിഷ്ടാതിഥികളും പങ്കെടുക്കുന്നതായിരിക്കും. പ്രസ്തുത സമ്മേളനത്തില്‍ വച്ച് ഇക്കഴിഞ്ഞ നവംബര്‍ 29-ന് യോങ്കേഴ്സില്‍ വച്ചു നടത്തിയ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രസംഗമത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേറ്റിന്റെയും, യോങ്കേഴ്സ് സിറ്റിയുടെയും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ജസ്റ്റിസ് ഫോര്‍ ഓള് (ജെ.എഫ്.എ) എന്ന സംഘടന പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രൊക്ലമേഷനും പ്രസ്തുത ചടങ്ങില്‍ വച്ച് നല്‍കുന്നതായിരിക്കും.
അക്കാരണത്താല്‍ത്തന്നെ ജെ.എഫ്.എ എന്ന പ്രസ്ഥാനത്തില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ്.
പ്രസംഗമത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ജനുവരി 16-ന് മുമ്പ് അവര്‍ ഇ-മെയിലിലൂടെ അറിയിക്കുന്ന പക്ഷം പ്രസ്തുത സമ്മേളനത്തില്‍ “അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന തോക്കുകള്‍കൊണ്ടുള്ള അക്രമങ്ങള്‍, മയക്കുമരുന്നുകളുടെ ദുരുപയോഗം, സ്കൂളുകളിലും, കോളേജുകളിലും ജോലിസ്ഥലത്തും നടക്കുന്ന ബലഹീനരെ ബലവാന്മാര് പീഢിപ്പിക്കുന്ന ഏര്‍പ്പാട് ( Bullying )” എന്നിവ എങ്ങിനെ നിരോധിക്കാനാവും എന്ന വിഷയത്തെപ്പറ്റി ഒരു മിനിറ്റ് സംസാരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നതായിരിക്കും.
കഴിഞ്ഞ മത്സരത്തില്‍ വിജയികളായവര്‍ക്ക് രണ്ടു മിനിറ്റ് സംസാരിക്കാന്‍ അവസരം ലഭിക്കുന്നതായിരിക്കും. ഇത് കുട്ടികള്‍ക്ക് സമൂഹ മദ്ധ്യത്തില്‍ തന്റേടപൂര്‍വ്വം സംസാരിക്കാനുള്ള ഒരു അവസരം കൂടി ആയിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ഏതെങ്കിലും കുട്ടികള്‍ക്ക് താല്പര്യമുണ്ടെങ്കില് അവര്‍ക്കും ചാന്‍സ് കൊടുക്കുന്നതായിരിക്കും. താല്പര്യമുള്ളവര് TJKOOVALLOOR@LIVE.com എന്ന ഇ-മെയിലില്‍ ജനുവരി 16- നകം അവരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 19 വയസ്സില്‍ താഴെയുള്ള ആര്‍ക്കും ഈ പരിപാടിയില്‍ അവസരം ലഭിക്കുന്നതാണ്.
ഒരു മണിക്ക് വരുന്നവര്‍ക്കെല്ലാം സ്നേഹവിരുന്ന് ഉണ്ടായിരിക്കും. കൃത്യം 2 മണിക്ക് പൊതുയോഗം ആരംഭിക്കുന്നതായിരിക്കും. പ്രശസ്തരായ കലാകാരന്മാരുടെയും കലാകാരികളുടെയും കലാവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. മലയാളം ടി.വി., കൈരളി ടി.വി. ഏഷ്യാനെറ്റ് എന്നീ ചാനലുകാരും പങ്കെടുക്കുന്ന പ്രസ്തുത പരിപാടി ഒരു വന്‍ വിജയമാക്കിത്തീര്‍ക്കാന്‍ സാധിക്കുന്ന മലയാളികളെല്ലാം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
തോമസ് കൂവള്ളൂര്‍ : 914-409-5772
എം.കെ.മാത്യൂസ് : 914-806-5007
ഇട്ടന്‍ ജോര്‍ജ് : 914-419-2395
E-mail : TJKOOVALLOOR@LIVE.com
Comments