You are Here : Home / USA News

ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ ഫ്ലൂ വ്യാപകമാകുന്നതായി ആരോഗ്യ വകുപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 03, 2015 02:00 hrs UTC

ഡാലസ് . ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഫ്ലൂ വ്യാപകമാകുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍. ജനുവരി 2 ന് രണ്ടു പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതോടെ ഫ്ലു സീസണില്‍ ഡാലസ് കൌണ്ടിയില്‍ മാത്രം നാലു പേര്‍ മരിച്ചതായി ഡാലസ് കൌണ്ടി ഹെല്‍ത്ത് ആന്റ് ഹുമണ്‍ സര്‍വീസ്സ് ഇന്ന് പുറത്തുവിട്ട സ്റ്റേറ്റ്മെന്റില്‍ പറയുന്നു.

2013- 2014 ഫ്ലു സീസണില്‍ 58 പേരാണ് ഫ്ലു ബാധിച്ചു ഡാലസ് കൌണ്ടിയില്‍ മാത്രം മരിച്ചത്.

ഡാലസ് ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ഫ്ലുവിന് ചികിത്സക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതായി ബെയ്ലര്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഡോ. സെഡ്രിക്ക് സ്പാക്ക് പറഞ്ഞു.

വിറയലും പനിയും ശരീര വേദനയുമാണ് രോഗലക്ഷണങ്ങള്‍. 4000 പേരാണ് കഴിഞ്ഞ ആഴ്ചയില്‍ ഫ്ലു പരിശോധനയ്ക്കായി എത്തിയത്. ഇതില്‍ 28.6 ശതമാനത്തിലും  ഫ്ലു പരിശോധനാഫലം പോസിറ്റീവായിരുന്നു. ഫ്ലു ലക്ഷണമുളളവര്‍ ആശുപത്രിയില്‍ എത്തി പരിശോധനയ്ക്കു വിധേയരാകുകയും, പ്രതിരോധ കുത്തിവയ്പുകള്‍ എടുക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.