ആത്മപ്രസരണത്തിന്റെ കാന്തവലയുമായി മദര്‍ തെരേസ നാടകം സീറോ മലബാര്‍ കലാസംഘം ഫിലാഡല്ഫിയായില് ഇതിഹാസലാവണ്യമായി അണിയിച്ചൊരുക്കുന്നു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിരുനാളിനോട് അനുബന്ധമായാണ് മദര്‍തെരേസാ നാടകം അവതരിപ്പിക്കുക. മാനവഹൃദയങ്ങളില്‍ കരുണാര്‍ദ്രതയുടെ തെളിയുറവകളെ ചാലിട്ടൊഴുക്കിയ, സര്‍വജനങ്ങളുടെയും വിശ്വവിശുദ്ധയായ മദര്‍തെരേസായുടെ കത്തിജ്വലിച്ച ജീവിത മാതൃകകളുടെ ആത്മാവിഷ്കാരമായ മദര്‍ തെരേസ- നാടകം. ജൂലൈ 4- വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
മുപ്പതു അഭിനേതാക്കളും രംഗകാലകാരരും ഒരുമിച്ച് കലാതപസ്യയിലൂടെ രൂപം തീര്‍ത്ത മദര്‍ തെരേസ നാടകം സംവിധാനം ചെയ്യുന്നത് അമേരിക്കന്‍ മലയാള നാടക രംഗത്തെ മികച്ച പ്രതിഭ ജോര്‍ജ്ജ് ഓലിക്കലും, തീയേറ്റര്‍ കലാസംവിധാനങ്ങളില് കൃതഹസ്തയായ സോഫി നടവയലുമാണ്.
കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്മാന്, കേരളാ ബിഷപ്പ് കോണ്‍ഫ്രന്‍സ് നാടക അവാര്‍ഡ് ജേതാവ്, നാടക ഗുരു എന്നീ നിലകളില്‍ പ്രശസ്തനായ ടി.എം.എബ്രാഹം രചന നിര്‍വ്വഹിച്ചിരിക്കുന്നു. സുപ്രസിദ്ധ നൃത്തകലാകാരി അനാ റോസ് മദര്‍ തെരേസായുടെ ആത്മീയ മുഖം ഒപ്പിപ്പകര്ത്തുന്നു. സിസ്റ്റര്‍ ആഗ്നസ്സായി യുവനേതാവും കലാകാരിയുമായ സെലീന സെബാസ്റ്റ്യന്‍ ഹൃദയപ്പകര്ച്ച നേടുന്നു. നിത്യജീവിത ദുരിതങ്ങളുടെ നേര്‍ക്കാഴ്ചകളിലേയ്ക്ക് അഭിനയ മികവിന്റെ ചൂട്ടുവെട്ടം തെളിക്കുകയാണ് അഭിനേത്രിമാരായ ക്രിസ്റ്റി ജെറാള്‍ഡും, ടെസ്സി മാത്യൂവും, മോളമ്മ ജോസഫ് പുളിക്കലും വല്‍സാ തട്ടാറു കുന്നേലും, സംഘടനാപ്രവര്‍ത്തനരംഗത്തും സാമൂഹ്യ സേവന മേഖലയിലും മികവ് തെളിയിച്ച സാബു ജോസഫ്, ബിജോയ് പാറക്കടവില്‍(വിന്‍സന്റ് ഡിപോള്‍ മുന്‍ പ്രസിഡന്റ്) ജോര്‍ജ്ജ് പനക്കല്‍(എസ്.എം.സി.സി-സെക്രട്ടറി), ജെയ്സണ്‍ പൂവത്തിങ്കല്‍(മുന്‍ ട്രസ്റ്റി), പ്രശസ്ത അഭിനേതാവ് ഷാജി മറ്റത്താനി, സിബിച്ചന് മുക്കാടന്‍, അഭിനേതാവ് സണ്ണി തറയില്‍, യൂത്ത് ലീഡര്‍ തോമസുകുട്ടി സൈമണ്‍ യുവനേതാവും കലാകാരനുമായ ജെറിന് പാലത്തിങ്കല്‍ ഗായകന് നെല്‍സണ്‍ അഗസ്റ്റിന്, ഗായകന് സുനില്‍ തകടിപ്പറമ്പില്‍, സജി സെബാസ്റ്റ്യന്‍, ജോയല്‍ ബോസ്കോ, അബിഗേല്‍ ചാക്കോ, ജോഷന് ഫിലിപ്പ്, ജസ്റ്റിന് മാത്യൂ, സ്റ്റഫനി ഓലിക്കല്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന് പകരുന്നു.
ശബ്ദലേഖനവും, സംഗീതവും നല്‍കുന്നത് വിജു ജേക്കബാണ്, ഇഫക്ട് സിബിച്ചന് ചെമ്പളായില്‍, രംഗപടം ടോമി അഗസ്റ്റിന്, ചമയം സുനില്‍ ലാമണ്ണില്‍, ശബ്ദവും വെളിച്ചവും ഗിബ്സണ്, ഗാനരചന ജോര്‍ജ്ജ് നടവയല്‍, ആലാപനം കീര്‍ത്തന.
ഫൊറോന വികാരി വെരി.റവ.ഫാ.ജോണിക്കുട്ടി പുലിശ്ശേരിയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ് വാര്‍ഡിലെ മുഴുവന്‍ കുടുംബാംഗങ്ങളും പ്രസുദേന്തിമാരാകുന്ന ഇത്തവണത്തെ ദുക്റാനത്തിരുന്നാള്‍ അവിസ്മരണീയമാക്കുന്ന യത്നത്തില്‍ മദര്‍ തെരേസാ നാടക ടീം കഴിഞ്ഞ രണ്ടുമാസത്തെ തീക്ഷ്ണ പരിശീലനത്തിലൂടെയാണ് ഈ കലോപഹാരം രംഗത്തെത്തിക്കുന്നത്. പ്രസിഡന്റ് സിബിച്ചന് ചെമ്പ്ളായില്‍, സെക്രട്ടറിമാരായ ജോര്‍ജ് നടവയല്‍, മോളി ജേക്കബ്, വൈസ് പ്രസിഡന്റ് പോള്‍ തെക്കുംതല ട്രഷറര്‍ യോഹന്നാന് മത്തായി, എന്നിവരും കൈക്കാരന്മാരായ ബിജി ജേക്കബ്, വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കുന്നു
Comments