ഡാളസ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പു വരെയുള്ള ആരാധനകള്‍ ഏപ്രില്‍ 13 മുതല്‍ 20 വരെ ആചരിക്കുന്നു. ആരാധനകള്‍ക്ക് സൗത്ത്വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. ഏപ്രില്‍ 13ന് രാവിലെ 8 മണി മുതല്‍ ഓശാന പെരുന്നാളും, ഏപ്രില്‍ 16ന് വൈകിട്ട് 6 മണി മുതല്‍ പെസഹാ ശുശ്രൂഷകളും, ഏപ്രില്‍ 17ന് വൈകിട്ട് 6 മുതല്‍ കാല്‍കഴുകല്‍ ശുശ്രൂഷയും, 18ന് രാവിലെ 8 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകളും, 19ന് രാവിലെ 10 മണി മുതല്‍ വിശുദ്ധ കുര്‍ബ്ബാനയും, 20ന് വെളുപ്പിനെ 5 മണി മുതല്‍ ഉയിര്‍പ്പു ശുശ്രൂഷകളും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും നടത്തുന്നു.
Comments