ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍, തിരുകുടുംബത്തിന്റെ സംരക്ഷകനായ വി. യൗസേഫ് പിതാവിന്റെ മരണതിരുനാള്‍ മാര്‍ച്ച് 23-ന് ഞായറാഴ്ച ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ആചരിച്ചു. രാവിലെ 10.30-ന് നടന്ന ആഘോഷമായ ദിവ്യബലിയില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി മുഖ്യകാര്‍മിത്വം വഹിച്ചു. ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. സൈമണ്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം ലദീഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടായിരുന്നു.
ഇടവകയിലെ എല്ലാ ജോസഫ് നാമഥേയരും ചേര്‍ന്നാണ് തിരുനാള്‍ ഏറ്റുകഴിച്ചത്. വിഭവസമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
ബെന്നി മുട്ടപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തിരുനാളിനു വേണ്ട ക്രമീകരണങ്ങള്‍ നടത്തിയത്.
Comments