ജയിന് മുണ്ടയ്ക്കല്‍
താമ്പാ: ഫെബ്രുവരി എട്ടാം തീയതി സംഘടിപ്പിക്കുന്ന അന്‍പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം' നടത്തുന്നതാണ്. പ്രൊഫ. എം. എന്‍. കാരശ്ശേരി ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. തൃക്കാക്കര ഭാരതമാതാ കോളേജ് ആദ്ധ്യാപകന്‍ തോമസ് പനക്കളം തുടങ്ങി ധാരാളം ബഷീര്‍ സാഹിത്യ പണ്ഡിതന്മാര് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുന്നതാണ്. ബഷീറിന്റെ കൃതികളില്‍ താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും മാതൃഭാഷാ സ്നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി ഒന്നാം തീയതി നടന്ന അന്‍പത്തിരണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'കുടിയേറ്റ സാഹിത്യം (Diaspora Literature)’ എന്നതായിരുന്നു ചര്‍ച്ചാ വിഷയം. റവ. സുനില്‍ കപ്പൂച്ചിന്‍ ആയിരുന്നു പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. പ്രഗല്ഭരായ ധാരാളം അമേരിക്കന്‍ മലയാളികള്‍ തങ്ങളുടെ കുടിയേറ്റ സാഹിത്യാനുഭവങ്ങള്‍ പങ്കു വെച്ചു.
ചെറിയാന് കെ. ചെറിയാന്, മനോഹര്‍ തോമസ്, ജോണ്‍ ഇളമത, ടോം എബ്രഹാം, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, രാജു തോമസ്, എ. സി. ജോര്‍ജ്ജ്, മൈക്കിള്‍ മത്തായി, ജോണ്‍ മാത്യു, പി. വി. ചെറിയാന്, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, സരോജാ വര്‍ഗീസ്, ലൈലാ അലക്സ്, സോയാ നായര്‍, റീനി മമ്പലം, ജേക്കബ് തോമസ്, ഡോ: മര്സേലിന് ജെ. മോറിസ്, സുനില്‍ മാത്യു വല്ലാത്തറ, ഡോ. രാജന് മാര്‍ക്കോസ്, ജോര്‍ജ്ജ് കുരുവിള, പി. പി. ചെറിയാന്, റജീസ് നെടുങ്ങാടപ്പള്ളില്‍, സി. ആന്‍ഡ്രൂസ്, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....
14434530034 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395
Join us on Facebook https://www.facebook.com/groups/142270399269590/
Comments