ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്സ് പാര്‍ക്കില്‍ വച്ചു നടത്തപ്പെട്ട ഒളിമ്പിക്സ് ശ്രദ്ധേയമായി. രാവിലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഒളിമ്പിക്സില്‍ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറ സല്യൂട്ട് സ്വീകരിച്ചു. തുടര്‍ന്ന് കെ.സി.എസ് സ്പിരിച്വല്‍ ഡയറക്ടര്‍ റവ.ഫാ. ഏബ്രഹാം മുത്തോലത്ത് ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി നന്ദിയും പറഞ്ഞു. ട്രഷറര്‍ ഷിബു മുളയാനികുന്നേല്‍, ജോയിന്റ് സെക്രട്ടറി സിബിന് വിലങ്ങുകല്ലേല്‍, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, റീജണല്‍ വൈസ് പ്രസിഡന്റ് ജോയി നെല്ലാമറ്റം എന്നിവര്‍ സന്നിഹിതരായിരുന്നു.
ചിക്കാഗോയിലെ ക്നാനായ കുടുംബങ്ങളെ നാലു ഫൊറോനാ ഗ്രുപ്പുകളായി തിരിച്ച് നടത്തിയ വാശിയേറിയ കായിക മത്സരങ്ങള്‍ക്ക് കെ.സി.എസ് ഔട്ട് ഡോര്‍ കമ്മിറ്റി അംഗങ്ങളും, വിവിധ ഫൊറോനാ കോര്‍ഡിനേറ്റേഴ്സും നേതൃത്വം നല്കി. വൈകിട്ട് 8 മണിയോടെ സമാപിച്ച ഒളിമ്പിക്സില്‍ ഏകദേശം 400-ല്‍പ്പരം ആള്ക്കാര് പങ്കെടുത്തു.
Comments