You are Here : Home / USA News

ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാർ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, June 29, 2018 11:05 hrs UTC

ഫൊക്കാന കൺവെൻഷനോടനുബന്ധിച്ചു ഇരുപത്‌ വർഷം മുൻപ് രൂപം കൊടുത്ത സ്നേഹ സന്ദേശമണ് മതസൗഹാർദ്ദം. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മതങ്ങൾ തമ്മിലും, വ്യക്തികൾ തമ്മിലും നടത്തപ്പെടുമെന്ന കലഹം ഭീകര പ്രവർത്തനത്തിലേക്കും ഒട്ടനവധി നിരപരാധികളായ മനുഷ്യരുടെ നാശത്തിലേക്കും വഴിതെളിക്കുന്നതിന് എതിരായി ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ഈ സെമിനാറിന്റെ ലക്‌ഷ്യം. "ആൻമിയത ഒരു ചുണ്ട് പാലകയോ, അതോ യാഥാർത്ഥിക്കാമോ" ഇതാണ് പ്രബന്ധ വിഷയം. 2013 ജനുവരി 4, 5 തീയതികളിൽ ഫൊക്കാന തിരുവനന്തപുരത്ത് ഗാന്ധി പാർക്കിൽ തുടങ്ങി നെടുമ്പാശ്ശേരി എയർപോർട്ടിൽ അവസാനിച്ച സ്നേഹ സന്ദേശ റാലിക്കു വഴിനീളെ ലഭിച്ച സ്വികരണം ഒന്ന് മാത്രം മതി കേരളാ ജനത ഫൊക്കാനയുടെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായികഴിഞ്ഞു എന്നുള്ളത്.

ഫൊക്കാന കൺവെൻഷനിൽ ആറാം തിയതി വെള്ളിയാഴ്ച ഒരു മണിമുതൽ 2.30 വരെ നടക്കുന്ന സെമിനാറിന്റെ കോർഡിനേറ്റർ ആയി ടി.എസ്. ചാക്കോയും കൺവീനർ ആയി കോശി തലക്കൽ, സെക്രട്ടറി ആയി അബ്‌ദുൾ പുണ്ണിയൂർകുളം എന്നിവരും പ്രവർത്തിച്ചു വരുന്നു. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പിനെ കൂടാതെ മത പണ്ഡിതന്മാരായ ജ്ഞാനതപസി , ഫാ. മോഡയിൽ , മുൻ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പി.ജെ .കുര്യൻ, കേരളാ മന്ത്രിമാർ, എം .എൽ .എ മാർ സാമുഖ്യ പ്രവർത്തകരായ തോമസ് നിലാൽ മഠം, മൊയ്തീൻ പുത്തൻചിറ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ടി.എസ്. ചാക്കോ, ഫാ. മോഡയിൽ , പ്രഫ. കോശി തലക്കൽ, അബ്ദുൽ പുന്നയൂർക്കുളം ,ഫ്രാൻസിസ്‌ കരക്കാട്ട്, കോശി കുരുവിള,ടി.എം . സാമുൽ, വർഗീസ് ഉലഹന്നാൻ എന്നിവരിൽ നിന്നും ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.