You are Here : Home / USA News

നോർത്ത് ടെക്സസിൽ സൂര്യാഘാതമേറ്റ് 34 പേർ ആശുപത്രിയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 29, 2018 09:14 hrs UTC

ഡാലസ് ∙ ഡാലസ് ഫോർട്ട് വർത്ത്, റ്ററന്റ് കൗണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കടുത്ത സൂര്യാഘാതമേറ്റതിനെ തുടർന്ന് 34 പേരെ ഡാലസിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ വാരാന്ത്യം 26 പേരും മേയ് 28 തിങ്കളാഴ്ച എട്ടു പേരുമാണ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. ഇതിൽ ഒരാളുടെ സ്ഥിതി അതീവ ഗുരുതരമാണ്.

സമ്മർ സീസൺ ആരംഭിച്ചതോടെ, സാധാരണയിൽ കവിഞ്ഞ ചൂടാണ് ഇവിടെ അനുഭവപ്പെടുന്നത്. ട്രിപ്പിൾ ഡിഗ്രിയിൽ താപനില എത്തി നിൽക്കുന്ന മേയ് അവസാനിക്കുന്നതോടെ താപനില 104 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. ജൂൺ മാസം അവസാനത്തോടെയാണ് താപനില സാധാരണ ഇത്രയും ഉയരാറുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.