You are Here : Home / USA News

തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ പിക്നിക് ശനിയാഴ്ച

Text Size  

Story Dated: Friday, May 11, 2018 12:19 hrs UTC

ഡാലസ്∙ തിരുവല്ലാ അസോസിയേഷൻ ഓഫ് ഡാലസിന്റെ വാർഷിക പിക്നിക് മെയ് 12 ന് 10.30 മുതൽ റിച്ചാർഡ്‌സണിലുള്ള ക്രൗളി പാർക്കിൽ വച്ച് നടക്കും. ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ എല്ലാ തിരുവല്ലാ നിവാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അസോസിയേഷൻ പ്രസിഡന്റ് ജെ. പി. ജോൺ അറിയിച്ചു.

സ്പോർട്സ് മൽസരങ്ങളും കുട്ടികൾക്കായി പ്രത്യേക വിനോദങ്ങളും സംഘടിപ്പിച്ചു പിക്നിക് ആവേശകരമാക്കുന്നതിനൊപ്പം നാടൻ വിഭവങ്ങളും ബാർബിക്യൂവും പാർക്കിൽ തയാറാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജെ. പി ജോണ്‍, സോണി ജേക്കബ്, സുനിൽ തലവടി, സുനു മാത്യു, തോമസ് എബ്രഹാം, മനോജ് ഐക്കരേത്ത് എന്നിവർ നേതൃത്വം നൽകും. സ്ഥലം: Crowley Park Pavilion,2400 E.Lookout Drive, Richardson, TX 75082. വിവരങ്ങൾക്ക്: ജെ.പി ജോണ്‍ - 214 717 0184, സുനിൽ തലവടി - 214 543 7556, സുനു മാത്യു - 682 560 9642, തോമസ് എബ്രഹാം - 817 714 0535.

By:മാർട്ടിൻ വിലങ്ങോലിൽ



    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.