You are Here : Home / USA News

ഷൈനി ഡാനിയേല്‍ റണ്‍ ഓഫ് മത്സരത്തില്‍ നിന്നും പിന്മാറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, May 09, 2018 11:29 hrs UTC

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് 5ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്ലെയ്‌സ് രണ്ടില്‍ കൗണ്‍സില്‍ മെംമ്പറായി നിന്നു മത്സരിച്ച ഷൈനി ഡാനിയേല്‍ റണ്‍ ഓഫ് മത്സരത്തില്‍ നിന്നും പിന്മാറിയതായി അറിയിച്ചു. ശനിയാഴ്ചയിലെ തിരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്ത 1826 വോട്ടുകളില്‍ കൗണ്‍സിലിലേക്ക് മത്സരിച്ച കെവിന്‍ ക്ലാര്‍ക്ക് 41.35 ശതമാനം (755) വോട്ടുകളാണ് നേടാനായത്. നാല് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും പോള്‍ ചെയ്ത വോട്ടുകളുടെ അമ്പത് ശതമാനം നേടാനാകാതിരുന്നതാണ് റണ്‍ ഓഫിലേക്ക് നയിച്ചത് ജൂണ്‍ 16ന് വീണ്ടും കെവിന്‍ ക്ലാര്‍ക്കും ഷൈനി ഡാനിയേലു മത്സരിക്കാനിരിക്കെയാണ് ഷൈനി വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായി അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സഹകരിച്ച എല്ലാവര്‍ക്കും ഷൈനി നന്ദി പറഞ്ഞു. ഷൈനിയുടെ അപ്രതിക്ഷിത പിന്‍വാങ്ങല്‍ പ്രവര്‍ത്തകരില്‍ നിരാശ പടര്‍ത്തി. റണ്‍ ഓഫില്‍ ഷൈനിയുടെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടയിലാണ് പിന്‍വാങ്ങല്‍ പ്രഖ്യാപനം. സണ്ണിവെയ്ല്‍ മേയറായി മത്സരിച്ച് ജയിച്ച സജി ജോര്‍ജിന്റെ സീറ്റിലേക്കാണ് ഷൈനി മത്സരിച്ചത്. സജിജോര്‍ജ് പോള്‍ ചെയ്ത വോട്ടുകളില്‍ 54 ശതമാനം നേടിയാണ് ചരിത്രവിജയം നേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.