You are Here : Home / USA News

കേരളാ ലിറ്റററി സൊസൈറ്റി ഡാലസിനു നവനേതൃത്വം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, May 08, 2018 11:25 hrs UTC

ഡാളസ്: ഡാലസിലെ സാഹിത്യകാരന്‍മാരുടെ സംഘടനയായ കേരളാ ലിറ്റററി സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഗാര്‍ലന്റിലെ കേരളാ അസോസിയേഷന്‍ ഹാളില്‍ വച്ച് ഏപ്രില്‍ 8 ന് നടന്നു. പ്രസിഡന്റ് എബ്രഹാം തെക്കേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംഘടനയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചിലവ് കണക്കുകളും അവതരിപ്പിച്ച് പാസാക്കി. തുടര്‍ന്ന് നടന്ന തിരെഞ്ഞടുപ്പില്‍ താഴെ പറയുന്നവരെ 201819 ലെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പ്രസിഡന്റ്: ജോസ് ഓച്ചാലില്‍ സെക്രട്ടറി: സിജു വി. ജോര്‍ജ് ട്രഷറാര്‍: ജോസന്‍ ജോര്‍ജ് വൈസ് പ്രസിഡന്റ്: അജയകുമാര്‍ ജോയിന്റ് സെക്രട്ടറി: സി. വി. ജോര്‍ജ് കഴിഞ്ഞ 25 വര്‍ഷത്തെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഈ യോഗത്തില്‍ വച്ച് അംഗങ്ങള്‍ വിലയിരുത്തി. മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും വിദ്യാരംഭം, കേരളപ്പിറവി ആഘോഷം, സാഹിത്യ സമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ വിപുലമായി നടത്തുവാന്‍ പുതിയ പ്രവര്‍ത്തന സമിതി തീരുമാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.