You are Here : Home / USA News

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തന ഉത്ഘാടനവും

Text Size  

Story Dated: Tuesday, May 08, 2018 11:22 hrs UTC

വര്‍ഗീസ് പോത്താനിക്കാട്

വടക്കേ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2018-ലെ പ്രവര്‍ത്തന ഉത്ഘാടനവും, ഈസ്റ്റര്‍-വിഷു ആഘോഷങ്ങളും ഉത്സവസമാനം കൊണ്ടാടി. ഏപ്രില്‍ 22 ഞായറാഴ്ച വൈകീട്ടു 6 മണിക്ക് ക്വീന്‍സിലെ രാജധാനി റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ പൊതുസമ്മേളനത്തിലും, നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളിലും വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളും സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. സമാജം പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സണ്ടേ സ്‌ക്കൂള്‍ ഡയറക്ടറും, ന്യൂയോര്‍ക്ക് ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് വികാരിയും, അറിയപ്പെടുന്ന വാഗ്മിയുമായ ഫാ.ഗ്രിഗറി വര്‍ഗീസ് ഈസ്റ്റര്‍ സനേദശം നല്‍കി. കുട്ടികളെ നന്നേ ചെറുപ്പത്തില്‍ തന്നെ മലയാള ഭാഷ പഠിപ്പിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ മറക്കരുതെന്നും, ഭാരതീയ സംസ്‌ക്കാരത്തിന്റെ അന്തസ്സത്ത കുട്ടികള്‍ക്ക് മനസ്സിലാകുന്നതിന് ഭാഷയുടെ സ്വാധീനം ഏറെ പ്രയോജനമാണെന്നും, തന്റെ ജീവിതത്തില്‍ അതത്ര പ്രയോജനപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫാ.ഗ്രിഗറി അല്പം നഷ്ടബോധത്തോടെ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ഒരു ഐ.റ്റി വിദഗ്ദനും, വ്യവസായിയും സര്‍വ്വോപരി ഒരു സാമൂഹ്യപ്രവര്‍ത്തകനുമായ, പദ്മകുമാര്‍ നായര്‍ വിഷു സന്ദേശം നല്‍കി. സമാജത്തിന്റെ 2018 ലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ വര്‍ഗീസ് ലൂക്കോസ്, പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാടിനെ സദസ്സിനു പരിചയപ്പെടുത്തി, തുടര്‍ന്ന് പ്രസിഡന്റ് മറ്റു ഭാരവാഹികളെ പരിചയപ്പെടുത്തി. വിശിഷ്ടാത്ഥികളോടും ഈ വര്‍ഷത്തെ സമാജം ഭാരവാഹികളോടുമൊപ്പം ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചുകൊണ്ടു ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും, കൂട്ടുത്തരവാദിത്വത്തിന്റെയും അനന്തരഫലമാണ് കേരളസമാജത്തിന്റെ പ്രവര്‍ത്തി വിജയമെന്ന് വര്‍ഗീസ് പോത്താനിക്കാട് പ്രസ്താവിച്ചു. പൊതു സമ്മേളനത്തിനുശേഷം പ്രതിഭാധനരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ പരിപാടികള്‍ക്ക് കൂടുതല്‍ മേളകൊഴുപ്പ് ഉളവാക്കി. ജീവന്‍ധാര സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് മന്‍ജ്ജു തോമസ് കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച ഡാന്‍സും, ഭരതനാട്യവും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി, റിയ ഹാപ്പി, ഡോക്ടര്‍ അന്നാ ജോര്‍ജ്ജ് & ടീം, മീഖന്‍ കുര്യന്‍, ആഷ്‌ലി, ടിയ, ജസ്സിക്കാ, ഷെര്‍ലി സെബാസ്റ്റിയന്‍& ടീം, എന്നിവര്‍ വിവിധ നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു സിബി ഡേവിഡ്, ദീപ്തി നായര്‍, ഫിയോന ജോണ്‍, ജ്വവല്‍ ജോണ്‍, ജോജോ തോമസ്, ഷെര്‍ലി സെബാസ്റ്റിയന്‍ സോമി മാത്യു, ഷാജി ജേക്കബ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. സമാജം വൈസ് പ്രസിഡന്റ് ജോജോ തോമസ് സ്വാഗതവും, ട്രഷറര്‍ വിനോദ് കെയാര്‍ക്കെ നന്ദി പ്രകടനവും നടത്തി. ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ജോസഫ് വിശിഷ്ടാതിഥികളെ സദസ്സിനു പരിചയപ്പെടുത്തി. എന്റര്‍ടെയിന്‍മെന്റ് കോ-ഓര്‍ഡിനേറ്റര്‍ മേരിക്കുട്ടി മൈക്കിള്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി, സെക്രട്ടറി വിന്‍സന്റ് സിറിയാക് പരിപാടികള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്തു. വിഭവ സമൃദ്ധമായ ഈസ്റ്റര്‍ വിഷു സദ്യയോടെ പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.