You are Here : Home / USA News

സോമര്‍സെറ്റ് ദേവാലയം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; ഡീക്കന്‍ കെവിന്‍ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് (തല്‍സമയ സംപ്രേഷണം ശാലോം ടിവിയില്‍)

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, May 05, 2018 02:04 hrs UTC

ന്യൂജേഴ്‌സി: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ത്ഥി ഡീക്കന്‍ കെവിന്‍ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ന്യൂജേഴ്‌സിയിലെ സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോന ദേവാലയത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ ചടങ്ങില്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും കൈവെപ്പ് ശുശ്രൂഷ വഴി ഡീക്കന്‍ കെവിന്‍ മുണ്ടക്കല്‍ പൗരോഹിത്യശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടും.

ചടങ്ങില്‍ സഹായ മെത്രാന്‍ ജോയ് ആലപ്പാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി എന്നിവര്‍ സന്നിഹീതനായിരിക്കും. ജോയ് ആലപ്പാട്ട് സന്ദേശം നല്‍കും.

രൂപത വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പല്‍, ഫാ. തോമസ് മുളവനാല്‍,ചാന്‍സിലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോസ് കണ്ടത്തിക്കുടി(വികാര്‍. ബ്രോങ്ക്‌സ് സെന്‍റ് തോമസ് സിറോ മലബാര്‍ ദേവാലയം), ഫാ. റോയ്‌സണ്‍ മെനോലിക്കല്‍ (അസി. വികാര്‍), ഫാ. പോള്‍ ചാലിശ്ശേരി (വൊക്കേഷന്‍ ഡയറക്ടര്‍), ഫാ.വിനോദ് മഠത്തിപ്പറമ്പില്‍(വൊക്കേഷന്‍ ഡയറക്ടര്‍), ഫാ. ഫ്രാന്‍സിസ് അസ്സിസി (ഓ.ഐ.സി), ഫാ. തോമസ് കടുകപ്പിള്ളില്‍ (മുന്‍ വികാര്‍), ഫാ.ക്രിസ്റ്റി പറമ്പുകാട്ടില്‍ ( പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കാത്തോലിക് ദേവാലയ വികാരി) എന്നിവരും രൂപതയുടെ മറ്റു ഇടവകകളില്‍ നിന്നുള്ള വൈദീകരും, സിസ്റ്റര്‍മാരും, ഇടവകാംഗങ്ങളും പങ്കെടുക്കും.

പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ കൃത്യം 2:15 നുള്ള ആഘോഷമായ പ്രദക്ഷണത്തോടെ ആരംഭിക്കും. ചടങ്ങുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം പൂര്‍ത്തിയാക്കിയതായി സംഘാടകര്‍ അറിയിച്ചു.

അന്‍പതോളം വൈദീകരുള്‍പ്പെടെ 1500ല്‍ പ്പരം പേരെയാണ് ഇന്ന് നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍ പ്രതീക്ഷിക്കുന്നത്.

നൈറ്റ് ഓഫ് കൊളംബസ്സിന്‍റെ സാന്നിദ്ധ്യം ചടങ്ങുകള്‍ക്ക് കൂടുതല്‍ ശോഭയേകും.

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കല്‍ കുടുംബാംഗമായ മുണ്ടക്കല്‍ ടോം വത്സ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് കെവിന്‍. ജീസസ് യൂത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്രായന്‍, മാര്‍ട്ടിന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഇന്ന് നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍പങ്കു ചേര്‍ന്ന് ദൈവത്തിനു നന്ദിയര്‍പ്പിക്കാനും, ചടങ്ങുകള്‍ വിജയപ്രദമാക്കിത്തീര്‍ക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഒരിക്കല്‍ക്കൂടി ഇടവക വികാരി ബഹു. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

പൗരോഹിത്യ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ചെറിയാന്‍ പടവില്‍ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

പൗരോഹിത്യ സ്വീകരണ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സാധിക്കാത്തവര്‍ക്കായി ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം കാണുന്നതിനായുള്ള സൗകര്യം ശാലോം അമേരിക്കയിലൂടെ ക്രമീകരിച്ചിട്ടുണ്ട്.

https://shalommedia.org/Ordination/Deacon-kevin/

Address: 508 Elizabeth Ave, Somerset, NJ 08873

Web: www.Stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.