You are Here : Home / USA News

രാജ്യത്തെ സ്നേഹിക്കാൻ കഴിയാത്തവരാണ് ഇമ്മിഗ്രേഷൻ നിയമങ്ങൾ എഴുതിയതെന്ന് ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, May 05, 2018 01:25 hrs UTC

ഡാലസ് ∙ കുടിയേറ്റ വിഷയത്തിൽ ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം രാജ്യത്തെ സ്നേഹിക്കുവാൻ കഴിയാത്തവർ ഇമ്മിഗ്രേഷൻ നിയമങ്ങൾ എഴുതി തയാറാക്കിയതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടു.

മേയ് 4 ന് ഡാലസിൽ നാഷണൽ റൈഫിൾ അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിന് സുശക്തമായ നിയമങ്ങൾ നിലവിലില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ദിനംതോറും ടെലിവിഷനിലൂടേയും പത്രങ്ങളിലൂടേയും കണ്ടുകൊണ്ടിരിക്കുന്നത് രാജ്യത്തിന്റെ അതിർത്തികളായ മെക്സിക്കോയിൽ നിന്നും സെൻട്രൽ അമേരിക്കയിൽ നിന്നും അനധികൃതമായി നമ്മുടെ രാജ്യത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ സംഖ്യ വർധിച്ചു വരുന്നതാണ്. ഇന്ന് ഇവരെ ഒരു പരിധിവരെ അതിർത്തി കടക്കാൻ അനുവദിക്കാതെ തടഞ്ഞു നിർത്തിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയെ സ്നേഹിക്കാത്തവരാണ് ഡമോക്രാറ്റുകൾ എന്നു പരസ്യമായി പറയാതെ, ഇമ്മിഗ്രേഷൻ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും, ലക്ഷ്യം നിറവേറ്റുന്നതിലും ഡമോക്രാറ്റുകൾ പരാജയപ്പെട്ടതായി ട്രംപ് പരോക്ഷമായി സൂചിപ്പിച്ചു.

1999 മുതൽ അമേരിക്കയിൽ താൽക്കാലിക സംരക്ഷണയിലുള്ള 57,000 HONDURAN ഇമ്മിഗ്രൻസിനെ തിരിച്ചയക്കുമെന്ന് ട്രംപ് അസന്നിഗ്്ധമായി പ്രഖ്യാപിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവർ കരഘോഷത്തോടെയാണ് ട്രംപിന്റെ പ്രസംഗം ശ്രവിച്ചത്. ട്രംപ് പ്രസംഗിക്കുന്നതിന് മുൻപു വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. ഇരുവരുടേയും സന്ദർശനം ഡാലസ് നഗരത്തിൽ ഉത്സവ പ്രതീതിയാണ് ജനിപ്പിച്ചിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.