You are Here : Home / USA News

കോട്ടയം അസോസിയേഷൻ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് പുരസ്കാര നിറവിൽ

Text Size  

Story Dated: Saturday, May 05, 2018 01:16 hrs UTC

ഫില‍‍ഡൽഫിയ ∙ ചാരിറ്റി പ്രവർത്തന മേഖലയിൽ നിരന്തരം പുതുമകൾ കണ്ടെത്തുന്ന കോട്ടയം അസോസിയേഷന്റെ പ്രവർത്തന പന്ഥാവിൽ ഒരു പുതിയ കാൽവയ്പു കൂടി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിൽ നടക്കുകയുണ്ടായി. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സേവന മനോഭാവത്തോടുകൂടി പ്രവർത്തിക്കുന്ന വ്യക്തികളെ തിരിഞ്ഞു പിടിച്ച് അവരുടേതായ മേഖലകളിൽ നിന്നു കൊണ്ട് ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ, അവാർഡുകൾക്കല്ലെങ്കിലും ചെയ്യുന്ന സേവനങ്ങളെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക എന്നുള്ളത് സംഘടനകളുടെയും ഉത്തരവാദിത്വമാണ്. അതു മുഖാന്തിരം ചാരിറ്റി മേഖലയിൽ കൂടുതൽ ആളുകൾ കടന്നുവരുവാനുള്ള വഴികൾ തുറക്കട്ടെ.

മറ്റൊരാളിൽ നിന്നും യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കാതെ സ്വന്തമായി വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും കൂടാതെ ഈയടുത്ത കാലത്ത് കോതമംഗലം മോർ ബസോലിയോസ് ആശുപത്രിക്ക് സൗജന്യമായി ഡയാലിസ് മെഷീൻ ദാനമായി നൽകുകയും ഫിലഡൽഫിയായിലെ പ്രമുഖ ഇന്ത്യൻ ഗ്രോസറി സ്റ്റോർ ഉടമയുമായ സുദർശനകുമാറിന്റെ (ഉണ്ണി, കാഷ്മീർ ഗാർഡൻ) ചാരിറ്റി പ്രവർത്തനങ്ങളെ മാനിച്ച് തദവസരത്തിൽ അവാർഡ് നൽകി ആദരിക്കുകയുണ്ടായി. ശ്രീജ (ഭാര്യ), ശ്രീകുട്ടൻ, ഗൗരി എന്നിവർ മക്കളുമാണ്. കോതമംഗലം സ്വദേശിയുമാണ്.

കോട്ടയം അസോസിയേഷനിലെ തന്റെ പ്രത്യേക പ്രവർത്തന മികവിന് അടിസ്ഥാനമാക്കി സാജൻ വർഗീസിന് ബാങ്ക്വറ്റ് നൈറ്റിൽ വച്ച് അവാർഡ് നൽകി ആദരിക്കുകയുണ്ടായി. കോട്ടയം അസോസിയേഷന്റെ മുൻ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരള ഫോറം വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയും ഐഎൻഓസിയിലും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയത്തിനടുത്ത് പാമ്പാടി സ്വദേശിയും മജ്ജു വർഗീസ് (ഭാര്യ), റിയ, നോറിയ എന്നിവർ മക്കളുമാണ്. നോർത്ത് – ഈസ്റ്റ് ഫിലഡൽഫിയായിൽ താമസിക്കുന്നു.

കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സഹായഹസ്തം നൽകി സഹായിച്ച വ്യക്തികളെ ബാങ്ക്വറ്റ് നൈറ്റിൽ വച്ച് പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി

ഡോ. സജീഷ് തോമസ്, ലിജോ ജോർജ് (ഇമ്മാനുവേൽ റിയാലിറ്റി), ജിജു മാത്യു (ഫോട്ടോഗ്രാഫി), നിക്ക് മില്ലിനോ (എംഇഐ കേറ്ററിംഗ്) എന്നിവരെയാണ് ആദരിക്കുകയുണ്ടായത്.

സംഘടനയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെറുതും വലുതുമായി സഹായിച്ചിട്ടുള്ള എല്ലാവർക്കും അതിലും ഉപരി ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് വൻ വിജയമാക്കിത്തീർക്കുവാൻ സഹായിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ട് സമാപിക്കുകയും ചെയ്തു.

By: ജീമോൻ ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.