You are Here : Home / USA News

പ്രവീൺ വർഗീസ് മെമ്മോറിയൽ ബാഡ്മിന്റൺ: ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Story Dated: Thursday, May 03, 2018 03:40 hrs UTC

ഷിക്കാഗോ: മലയാളി അസോസിയേഷൻ നടത്തുന്ന പ്രവീൺ വർഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഡബിൾസ്‌ ബാഡ്മിന്റൺ (ഓപ്പൺ) ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് രഞ്ജൻ എബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും കമ്മിറ്റി കോഓർഡിനേറ്റർ ജിതേഷ് ചുങ്കത്തും അറിയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ ഓപ്പൺ വിഭാഗത്തിലെ ഡ്രോ മെയ് 3 നു തന്നെ പ്രസിദ്ധീകരിക്കും.

ഷാംബർഗിലുള്ള പ്ലേൻ ത്രൈവ് ക്ലബ്ബിൽ വച്ച് (Play n Thrive, 81 Remington Rd, Schaumburg, IL 60173) ആണ് മെയ് 5 ന് രാവിലെ 8 മുതൽ മത്സരങ്ങൾ ആരംഭിക്കുക. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മികച്ച കളിക്കാർ രജിസ്റ്റർ ചെയ്തുവെന്നത് തികച്ചും പ്രോത്സാഹ ജനകമാണ്.

ഓപ്പൺ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് പ്രവീൺ വർറുഗീസ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് തോമസ് ഈരോരിക്കൽ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. ഓപ്പൺ കൂടാതെ ലേഡീസ്, മിക്സഡ്, ജൂനിയേർസ് (15 വയസും അതിൽ താഴെയും), സീനിയർസ്‌ (45 വയസും അതിനു മുകളിലും) പൂൾ ബി , പൂൾ സി എന്നീ വിഭാഗങ്ങളിലും മത്സരങ്ങൾ നടക്കും.

ജിതേഷ് ചുങ്കത്ത് (224 522 9157) കോഓർഡിനേറ്ററും, ടോമി അമ്പേനാട്ട്, ബിജി സി. മാണി, ഫിലിപ്പ് ആലപ്പാട്ട്, അനീഷ് ആന്റോ, ഷാബിൻ മാത്യൂസ്, എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് മത്സരങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്.

By: ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.