You are Here : Home / USA News

മൂന്നാമത് ശ്രീ നാരായണ ദേശീയ കണ്‍വെന്‍ഷന്‍ ന്യൂയോര്‍ക്ക് ക്യാറ്റ്‌സ്്കില്‍ പര്‍വത സാനുക്കളില്‍

Text Size  

Story Dated: Wednesday, May 02, 2018 11:32 hrs UTC

സജീവ് ചേന്നാട്ട്

ന്യൂയോര്‍ക്ക്, ഏപ്രില്‍ 30, 2018: ഫിലാഡല്‍ഫിയ , ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളില്‍ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കണ്‍വെന്‍ഷന്റെ മൂന്നാം സമ്മേളനം ജൂലൈ 19 മുതല്‍ 22 വരെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ക്യാറ്റ്‌സ്്കില്‍ പര്‍വത നിരകളോട് ചേര്‍ന്ന എലെന്‍ വില്ലയില്‍ നടത്തുന്നു. സന്യാസ ദശ്രഷ്ഠന്മാരും, ദാര്‍ശനിക പ്രതിഭകളും നേതൃത്വം നല്‍കുന്ന ഗുരു ദര്‍ശനങ്ങളില്‍ അധിഷ്ടമായ പ്രഭാഷണങ്ങളും ചര്‍ച്ചകളും, വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ശ്രീ നാരായണ ഗുരുദേവന്റെ ഏകലോക വ്യവസ്ഥയെ അപഗ്രഥിച്ചുള്ള ചര്‍ച്ചയും സെമിനാറുകളും ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്റെ പ്രത്യേകതയാകും, സ്വാമി മുക്തനാന്ദ യതി-ഡയറക്ടര്‍, സ്‌കൂള്‍ ഓഫ് വേദാന്ത, സ്വാമി ഗുരു പ്രസാദ്, ശിവഗിരി ധര്‍മ്മ സംഘം മുന്‍ സെക്രട്ടറി, പ്രശസ്ത സാഹിത്യകാരനും പ്രഭാഷകനുമായ ശ്രീ അശോകന്‍ ചരുവില്‍, മുന്‍ കേരള പോലീസ് മേധാവി ശ്രീ ടി പി സെന്‍കുമാര്‍ തുടങ്ങിയവര്‍ നയിക്കുന്ന സെമിനാറുകള്‍, ശ്രീ നാരായണ ഗുരുദേവന്റെ ഏകലോക വീക്ഷണവും സാമൂഹ്യ മാറ്റങ്ങളും ചര്‍ച്ച ചെയ്യും.

 

സമ്മേള സായാഹ്നങ്ങള്‍ ദൃശ്യ മനോഹാരിതമാക്കി ഇന്ത്യയിലും അമേരിക്കയിലും ഉള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നുണ്ടാകും പ്രശസ്ത നര്‍ത്തകിയും സംഗീതജ്ഞയും എഴുത്തുകാരിയുമായ ഡോക്ടര്‍ രാജശ്രീ വാര്യര്‍ നയിക്കുന്ന നൃത്ത സംഘീത വിരുന്ന് മൂന്നാമത് കണ്‍വെന്‍ഷനില്‍ ലഭിക്കുന്ന അത്യപൂര്‍വ്വ അനുഭവമാകും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. ഫെഡറേഷന്‍ ഓഫ് ശ്രീ നാരായണ അസ്സോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. റിസോര്‍ട്ടില്‍ ഹോട്ടല് മുറികളുടെ എണ്ണം പരിമിതമാണെന്നും കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി സജീവ് ചേന്നാട്ട് അറിയിക്കുന്നു. മെയ് 15 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാകും കുറഞ്ഞ നിരക്കില്‍ താമസ സൗകര്യ ഉറപ്പാക്കുന്നത്. ഡെലിഗേറ്റ്‌സിനും കുട്ടികള്‍ക്കും സമ്മേളന വേദികളില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ട്. സംഘാടകരുമായി ഉടന്‍ ബന്ധപ്പെടുക.

സുധന്‍ സുധന്‍ പാലക്കല്‍ (പ്രസിഡന്റ്)- 347 993 4943 സജീവ് ചേന്നാട്ട് (സെക്രട്ടറി)- 917 979 0177 സുനില്‍ കുമാര്‍ കൃഷ്ണന്‍ (ട്രഷറര്‍)- 516 225 7781

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.