You are Here : Home / USA News

ബിജു മേനോന്‍, ശ്വേതാ മേനോന്‍ സംഘം 'മധുരം 18' ഷോയുമായി മെയ് 5 നു ശനിയാഴ്ച ഹൂസ്റ്റനില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 01, 2018 01:06 hrs UTC

അമേരിക്കയൊട്ടാകെ കലാസദ്യയും മധുരവും വിളമ്പി ജനഹൃദയങ്ങളെ കീഴടക്കി ജൈത്ര യാത്ര തുടരുന്ന മധുരം സ്വീറ്റ് 18 ഷോ മെയ് 4 നു ശനിയാഴ്ച ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഹാളില്‍. ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളി പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിനുവേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തപെടുന്ന ഈ ഷോ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഹാളില്‍ ( 303, Present St., Missouri Ctiy, Texas 77489) വച്ചാണ് നടത്തപെടുന്നതു. ഈ ഷോ ഒരു വന്‍ വിജയമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരിക്കുകയാണെന്നു സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണിലെ കലാസ്വാദകരില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നതെന്നും മിക്കവാറും ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞുവെന്നും ഹൌസ് ഫുള്‍ ഷോ ആയി മാറുന്ന ഈ ഷോ വൈകുന്നേരം കൃത്യം 6 മണിക്ക് ആരംഭിക്കുന്നതായിരിക്കുമെന്നും അറിയിച്ചു. എന്‍ട്രി ഗേറ്റുകള്‍ 5 മണിക്ക് തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ഇടവക ഭാരവാഹികള്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സര്‍ ജെസ്സി സെസില്‍ (ഖ ഇ ഢകഇഠഛഞഥ ഇഅഞഋഋഞ ഇന്‍സ്റ്റിറ്റിയൂട്ട്) , ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ജോണ്‍. ണ. വര്‍ഗീസ് (PROMPT REALTY) എന്നിവരാണ്. പ്രശസ്ത സിനിമ താരം ബിജു മേനോന്‍ നേതൃത്വം നല്‍കുന്ന പരിപാടിയുടെ സംവിധായകന്‍ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന്‍ ഷാഫിയാണ്. കലാഭവന്‍ ഷാജോണ്‍, രാഹുല്‍ മാധവ്, നോബി എന്നിവര്‍ക്കൊപ്പം നായികമാരായ ശ്വേതാ മേനോന്‍, മിയ ജോര്‍ജ്, ഗായത്രി സുരേഷ്, മഹാലക്ഷ്മി തുടങ്ങിയവരാണ് മലയാള ചലച്ചിത്ര രംഗത്ത് നിന്നും മധുരം 18 ന്റെ വേദിയില്‍ എത്തുന്നത്. നജീം അര്‍ഷാദ്, കാവ്യാ അജിത്, വിഷ്ണു രാജ് തുടങ്ങിയ സംഗീത പ്രതിഭകളാണ് പ്രശസ്ത സംഗീത സംവിധായകന്‍ റോണി റാഫേല്‍ നയിക്കുന്ന സംഗീത വിഭാഗത്തിലുള്ളത്. സംഘത്തില്‍ 30 ല്‍ പരം കലാപ്രതിഭകളും സാങ്കേതിക വിദഗ്ധരും ഉണ്ട്. മൂന്നര മണിക്കൂര്‍ നീളുന്ന നൃത്ത ഗാന കോമഡി ഇനങ്ങളടങ്ങുന്ന മധുരം 18 ഹൂസ്റ്റണിലെ കലാ പ്രേമികള്‍ക്ക് ഒരു നവ്യഅനുഭവമായിരിക്കുമെന്നു സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. പ്രദോഷ് മാത്യു ( വികാരി) 405 6385865 ഷിനു എബ്രഹാം (പ്രോഗ്രാം) 8329985873

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.