You are Here : Home / USA News

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് മ്യൂസിക്കല്‍ നൈറ്റ് നടത്തി

Text Size  

Story Dated: Tuesday, May 01, 2018 01:05 hrs UTC

ജെയിംസ് വര്‍ഗീസ്

കാലിഫോര്‍ണിയ: സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മ്യൂസിക്ക് നൈറ്റ് ഗംഭീരമായി. സാന്‍ ലൊറന്‍സൊ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി ആഡിറ്റോറിയത്തില്‍ വച്ച് നടത്തിയ മ്യൂസിക് നൈറ്റില്‍ മലയാളത്തിലെ പ്രമുഖ സിനിമാ നടന്‍ ജോസ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ ബില്‍ഡര്‍ അശ്വതി ഗാര്‍ഡന്‍സ് ഉടമ അലക്‌സാണ്ടര്‍ വടക്കേടത്ത് അതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. നേപ്പാളില്‍ മെഡിക്കല്‍ മിഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്ട് റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസിനെ ലയണ്‍സ് ക്ലബ്ബ് ഓഫീസര്‍മാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ടി.ഗോപകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സോണ്‍ ചെയര്‍മാന്‍ ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി സാബു പീറ്റര്‍, ട്രഷറര്‍ കോഷിജോണ്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. സ്റ്റാന്‍ലി സാമുവല്‍ സംഘത്തിന്റെ ഗാനമേള ഗംഭീരമായിരുന്നു. വിവിധ പ്രായക്കാരായ കുട്ടികളുടെ കലാപരിപാടികളും മ്യൂസിക്ക് നൈറ്റ് വര്‍ണ്ണാഭമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.