You are Here : Home / USA News

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശിവ പ്രതിഷ്ഠയും ഉത്സവവും

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 01, 2018 01:03 hrs UTC

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളുടെ നഗരമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും ഉത്സവവും (11620 Ormandy St, Houston)2018 ഏപ്രില്‍ മാസം 26 മുതല്‍ മേയ് മാസം 5 വരെ കൊണ്ടാടുകയാണ്. ഈ വര്‍ഷത്തെ ഉത്സവത്തിന് വളരെ ആകര്‍ഷകമായ വിവിധ ഇനം ക്ഷേത്ര കലകളും മറ്റ് കലാരൂപങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. താളവാദ്യങ്ങളുടെ കുലപതിയായ പല്ലാവൂര്‍ ശ്രീധരന്‍ മാരാര്‍ നേതൃത്വം നല്‍കുന്ന വിസ്മയിപ്പിക്കുന്ന ചെമ്പട, പഞ്ചാരി, തായമ്പക, ഇടക്കാ, സോപാനസംഗീതം എന്നിവയുടെ മാസ്മരിക പ്രപഞ്ചം എന്തുകൊണ്ടും മാറ്റുകൂട്ടുന്നതായിരിക്കും. മെയ് 5 നു ശനിയാഴ്ച വൈകുന്നേരം കര്‍ണാനന്ദകരമായ സംഗീതവുമായി പ്രശസ്തനും പ്രഗല്ഭനും ആയ സംഗീത വിദ്വാന്‍ ഡല്‍ഹി മുത്തുകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി ഉത്സവത്തിന് മാറ്റ് കൂട്ടും. കൂടാതെ എല്ലാ പത്തു ദിവസങ്ങളിലും ഹൂസ്റ്റണിലെ പ്രശസ്ത കലാ സാംസ്‌കാരിക കേന്ദ്രങ്ങളിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധ തരം കലാരൂപങ്ങളും ഉണ്ടായിരിക്കും. അമേരിക്കയിലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് സര്‍വൈശ്വര്യങ്ങളും നിറഞ്ഞ ക്ഷേത്രമാണ് ഇതു്. കേരളത്തിലെ വിശ്വാസികളുടെ ആശ്വാസ കേന്ദ്രമായ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ആചാരാനുഷ്ടാനങ്ങള്‍ അണുവിട വിടാതെ ഈ ക്ഷേത്രത്തിലും ആചരിക്കപ്പെടുന്നു.10 ദിവസങ്ങളിലായി കൊണ്ടാടുന്ന ഈ മഹോത്സവത്തില്‍ താന്ത്രികാചാര്യന്മാരായ ഒരു സംഘം വേദ പണ്ഡിതന്മാര്‍ ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഒന്നിക്കുന്നതാണ്. ഈ ഉത്സവകാലത്തു നടക്കുന്ന പ്രധാന ആചാരങ്ങളുടേയും അനുഷ്ടാനങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കാന്‍ ഭക്തജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതും പ്രത്യേകപൂജാതി കര്‍മ്മങ്ങളില്‍ പങ്ക് ചേരുവാനും പൂജകള്‍ നടത്തുവാനും അവസരം ലഭിക്കുന്നതാണ്. മെയ് 5 നു ശനിയാഴ്ച വൈകുന്നേരം ആറാട്ടു, ഘോഷയാത്ര, കരിമരുന്നു പ്രയോഗം എന്നിവയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കും. ഉത്സവത്തോടനുബന്ധിച്ച് കലശാഭിഷേകം, ശ്രീഭൂതബലി, ഉദയാസ്തമന പൂജ, ഉത്സവബലി എന്നിവയും കൊണ്ട് സമ്പന്നമാക്കുകയാണ്, ഭക്തജനങ്ങള്‍ക്കു് ഇത് ഒരു പ്രത്യേക അനുഭവമായിരിക്കും ഈ വര്‍ഷത്തെ ഉത്സവം, ഭാരതത്തിലെ അതിപ്രശസ്തവും അനുഭവ ഗുണമുള്ളതുമായ ശിവ പ്രതിഷ്ഠയ്കും വിശിഷ്ഠമായ മറ്റെല്ലാ പൂജകള്‍ക്കും എത്രയും നേരത്തേ തന്നെ ഉത്സവ കമ്മറ്റിയുമായി ബന്ധപ്പെടുക 713 729 8994 പ്രതിഷ്ഠ മഹോത്സവം അര്‍ത്ഥപൂര്‍ണമാക്കുവാന്‍ ക്ഷേത്ര കമ്മിറ്റിയുടെ പേരില്‍ എല്ലാ ഭക്ത ജനങ്ങളെയും ഭക്തിയാദരങ്ങളോടെ സവിനയം ക്ഷണിക്കുന്നുവെന്നു പ്രസിഡന്റ് ഡോ. ബിജു പിള്ള അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഡോ.ബിജു പിള്ള (പ്രസിഡണ്ട്) 8322473411 ശശിധരന്‍ നായര്‍ (വൈസ് പ്രസിഡന്റ്) 832 860 0371 സോണിയ ഗോപന്‍ (സെക്രട്ടറി) 4095157223 അനില്‍ ഗോപിനാഥ് (ഉത്സവം കോര്‍ഡിനേറ്റര്‍) 9736403831

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.