You are Here : Home / USA News

ഫ്‌ളവര്‍സ് ചാനല്‍ യു എസിന്റെ സ്റ്റുഡിയോ ഉല്‍ഘാടനം മെയ് രണ്ടിന്

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Monday, April 30, 2018 01:12 hrs UTC

ന്യൂജേഴ്‌സി :  ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കന്‍   മലയാളി  പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ഒന്നാം സ്ഥാനത്തു എത്തിനില്‍ക്കുന്ന ഫ്‌ലവര്‍സ് ചാനല്‍  അമേരിക്കയുടെ പുതിയ സ്റ്റുഡിയോയുടെ ഉല്‍ഘാടനം പ്രമുഖ സിനിമാതാരങ്ങളുടെയും, സാമൂഹിക, സാംസ്‌കാരിക, വ്യവസായ പ്രമുഖരുടെയും മഹനീയ സാന്നിധ്യത്തില്‍  ഈ വരുന്ന മെയ് രണ്ടാം തിയ്യതി ബുധനാഴ്ച വൈകുന്നേരം ഏഴുമണിക്ക് ന്യൂജേഴ്‌സിയിലുള്ള പുതിയ സ്റ്റുഡിയോയില്‍ വച്ച് നടത്തപ്പെടുന്നു. 

ഏറ്റവും മികച്ച സാങ്കേതിക മികവില്‍  വൈവിധ്യമാര്‍ന്ന ചാനല്‍ പ്രൊഡക്ഷന്‍ സംവിധാനങ്ങള്‍  ഒരുക്കാനുള്ള  നൂതന സാങ്കേതിക സജ്ജീകരണം നിലവിലുള്ള  ഈ സ്റ്റുഡിയോയില്‍ നിന്നും ഉന്നതനിലവാരമുള്ള പരിപാടികള്‍ നിര്‍മിക്കുന്നതിനും അതുവഴി അമേരിക്കന്‍ മലയാളികള്‍ ചാനലിന് നല്‍കിയ വമ്പിച്ച  സ്വീകാര്യതയും  , അംഗീകാരവും നിലനിര്‍ത്തിക്കൊണ്ടു പോകുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഈ സ്റ്റുഡിയോ എന്ന് ചാനല്‍  മേധാവി ശ്രീ ബിജു സക്കറിയ പറഞ്ഞു. 

കേവലം ഒരു വര്‍ഷത്തിനുള്ളില്‍ പ്രേക്ഷക മനസുകളില്‍ പകരം  വയ്കാനാകാത്ത വിനോദ ചാനലായി മാറിയ ഫ്‌ളവര്‍സിന്റെ സ്‌റുഡിയോ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇത്രയും കാലം ചാനലിനോടൊപ്പം നിന്ന എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാനല്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.